ന്യൂയോർക്കിൽ ‘ദി റെമ്നന്റ്’ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 11 മുതൽ

ന്യൂയോർക്ക്: എജിഫ്ന ഈസ്റ്റേൺ റീജിയന്റെ വാർഷിക കൺവെൻഷൻ ‘ദി റെമ്നന്റ്’ എന്ന പേരിൽ സെപ്റ്റംബർ 11 മുതൽ 13 വരെ ന്യൂയോർക്കിലെ എൽമോണ്ടിൽ നടക്കും. എൽമോണ്ടിലെ 1510 ഡിപോൾ സ്ട്രീറ്റിലാണ് സമ്മേളനം നടക്കുന്നത്.

News Middle Advt Banner

മലയാളം സെഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. എജിഫ്ന ഈസ്റ്റേൺ റീജിയൻ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

സെപ്റ്റംബർ 11, 12 തീയതികളിൽ വൈകിട്ട് 6.30 മുതൽ രാത്രി 8 മണി വരെയും, സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും സമ്മേളനം നടക്കും.

സമ്മേളനത്തിൽ വിശ്വാസികൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വേദിയിൽ 250-ലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.

പാസ്റ്റർ ഡോ. മനോജ് തോമസ്, ബ്രദർ ഡേവിഡ് കട്ടക്കയം എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading