റ്റി.പി.എം രാജ്യന്തര കൺവൻഷൻ ഫെബ്രുവരി 12 മുതൽ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷൻ ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 12 ബുധനാഴ്ച സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷ, സംയുക്ത സഭായോഗം. വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫെബ്രുവരി 17 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, കൊട്ടാരക്കര സെന്റർ പാസ്റ്റർ വി ജോർജ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ പോൾ രാജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രത്യേക ഉപവാസ പ്രാർത്ഥനയും കണ്‍വൻഷൻ ദിവസങ്ങളിൽ കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

1933 ൽ സഭാ സ്ഥാപകൻ പാസ്റ്റർ പോളും സഹപ്രവർത്തകരും പാറോത്തിയാരുടെ (വില്ലേജ് ഓഫീസറുടെ) കെട്ടിടം വാടകയ്ക്ക് എടുത്തു കൺവൻഷൻ നടത്തിയാണ് സഭയുടെ പ്രവർത്തനം കൊട്ടാരക്കരയിൽ ആരംഭിച്ചത്. ഇപ്പോൾ സഭയുടെ രാജ്യന്തര കൺവൻഷനുകൾ കൊട്ടാരക്കര, ചെന്നൈ, കോക്കാവിള (ശ്രീലങ്ക), പെൻസിൽവാനിയ (യു.എസ്) എന്നിവടങ്ങളിലാണ് എല്ലാ വർഷവും നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading