ഏജി ബഹ്റൈൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

ബഹ്റൈൻ: അസംബ്ലീസ് ഓഫ് ഗോഡ് കിംഗ്ഡം ഓഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ 2026-ലെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ നടക്കും. “നിന്റെ ദൈവത്തെ കാണുവാൻ ഒരുങ്ങുക” (ആമോസ് 4:12) എന്നതാണ് കൺവെൻഷന്റെ മുഖ്യചിന്താവിഷയം.

News Middle Advt Banner

എജി ചർച്ച് വില്ലയിൽ എല്ലാ ദിവസവും വൈകുന്നേരം 7.15 മുതൽ രാത്രി 9.30 വരെയാണ് സമ്മേളനം. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ മുഖ്യപ്രഭാഷണം നടത്തും.

എജി ക്വയർ സ്തുതിയാരാധനയ്ക്ക് നേതൃത്വം നൽകും. വിശ്വാസികൾക്കും കുടുംബങ്ങൾക്കും ആത്മീയ അനുഗ്രഹം പകരുന്ന കൺവെൻഷനിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading