സാങ്കി പീറ്ററിന്റെ സംസ്കാരം സെപ്റ്റംബർ 10 ന് ആഞ്ഞിലിത്താനത്ത്

തിരുവല്ല: കോയമ്പത്തൂരിൽ നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്ററിന്റെയും ഗായിക നിർമ്മല പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെ സംസ്കാരം സെപ്റ്റംബർ 10 വ്യാഴാഴ്ച ആഞ്ഞിലിത്താനം ഐ.പി.സി. സഭാ സെമിത്തേരിയിൽ നടക്കും.

News Middle Advt Banner

സെപ്റ്റംബർ 8 ചൊവ്വാഴ്ച ഭൗതികശരീരം കോയമ്പത്തൂരിൽ നിന്ന് തിരുവല്ലയിൽ എത്തിക്കും. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. സെപ്റ്റംബർ 9 ബുധനാഴ്ച വൈകുന്നേരം ഭൗതികശരീരം ഭവനത്തിൽ എത്തിക്കും.

സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭൗതികശരീരം ആഞ്ഞിലിത്താനം ഐ.പി.സി. സഭയിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് 12.30 വരെ പൊതുദർശനവും അനുശോചനയോഗവും നടക്കും. തുടർന്ന് സംസ്കാര ശുശ്രൂഷകൾ നടത്തി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടത്.

സഹോദരങ്ങൾ: മേഴ്സി എബിൻ (ദുബായ്), നിനോ പീറ്റർ (കോയമ്പത്തൂർ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading