ആ നാദവിസ്മയം നിലച്ചു
നിത്യതയിൽ ചേർക്കപ്പെട്ട സംഗീതജ്ഞൻ ജിജിൻ രാജിനെ ക്രൈസ്തവ എഴുത്തുപുര മാഗസിൻ
ചീഫ് എഡിറ്റർ
ഷെബു തരകൻ കാനഡ
സ്മരിക്കുന്നു..
വളരെ സൗമ്യനായ ആത്മീയ വേദികളിൽ പക്വതയോടെ തന്റെ ഓടകുഴലിൽ സംഗീതശുശ്രുഷ നയിച്ച ജിജിന്റെ പെട്ടെന്നുള്ള വേർപാട് ക്രൈസ്തവ സമൂഹം വളരെ ഞെട്ടലോടെ ആണ് ശ്രവിച്ചത്…

കൺവെൻഷൻ വേദികളിലും ക്യാമ്പുകളിലും മറ്റും ശുശ്രൂഷകളിലും എല്ലാം നിറസാന്നിധ്യം ആയിരുന്ന ജിജിൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.വർഷങ്ങൾക്കു മുൻപ് കൊല്ലത്തു വെച്ചായിരുന്നു ജിജിനെ ആദ്യമായി പരിചയപ്പെടുവാൻ അവസരം ഉണ്ടായത്. , ജിജിന്റെ വളർച്ചയുടെ തുടക്കക്കാലമായിരുന്നു അത്. പിന്നീട് അങ്ങോട്ട് പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത ഈ കലാകാരൻ കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ക്രൈസ്തവ സംഗീത ആസ്വാദകാർക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു.. ഒരു ദൈവ മകൻ എന്ന നിലയിൽ സംഗീതത്തേക്കാൾ കൂടുതൽ ആത്മീക ജീവിതത്തിന് പ്രാധാന്യം കൊടുത്തു എന്നുള്ളത് തന്റെ അടുത്ത സ്നേഹിതരിൽ കൂടി അറിയുവാൻ കഴിഞ്ഞു. തന്റെ ഓടക്കുഴലുകൾക്ക് ഇനിയും അല്പ്പം വിശ്രമിക്കാം,ഗാനങ്ങൾ ഒഴുകിയെത്തിയ ചുണ്ടുകൾ ഇപ്പോൾ നിശ്ചലമായിരിക്കുന്നു.
മരണം എപ്പോൾ വേണമെങ്കിലും നമ്മെ പിടിക്കപ്പെടാം, എപ്പോഴെന്നറിയുന്നില്ലാതെ വരുന്ന ഒരു അതിഥി, നയിക്കാം ഒരു നല്ല ക്രിസ്‌തീയ ജീവിതം..
വേദികളിൽ ക്രിസ്തുവിൻ്റെ ശബ്ദ്ദമായി മാറിയ
പ്രീയ സഹോദരാ ജിജിനെ നിന്നെ നിത്യതയിൽ കാണാം, തത്കാലത്തേക്ക് വിട….
ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബത്തിൻ്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു… കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ !!!
ഷെബു തരകൻ കാനഡ
ക്രൈസ്തവ എഴുത്തുപുര മാഗസിൻ
ചീഫ് എഡിറ്റർ


- Advertisement -


Comments are closed.