ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നവംബർ 13 മുതൽ
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ നടക്കും.
നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. ഡോ. ഏബ്രഹാം മാത്യൂ പ്രാർഥിച്ച് ഉദ്ഘാടനം ചെയ്യും.
കർണാടക ഐപിസി പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് , പാസ്റ്റർ. ഡോ. ഏബ്രഹാം മാത്യൂ , പാസ്റ്റർ ബി.മോനച്ചൻ (കായംകുളം ), പാസ്റ്റർ സജി ഏബ്രഹാം (കാനം) എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ഷിബു ജോഷ്വായുടെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ പ്രത്യേക ഉണർവ് യോഗവും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് സോദരി സമാജം സമ്മേളനം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് പി വൈ പി എ ,സൺഡെസ്ക്കൂൾ വാർഷിക സമ്മേളനവും കിംങ്ങ്സ് ഫാമിൽ നടക്കും. ഞായറാഴ്ച രാവിലെ 9.30 ന് നോർത്ത് സെൻ്ററിന് കീഴിലുള്ള സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ ഡോ. ഏബ്രഹാം മാത്യൂ (പ്രസിഡന്റ്), ലാൻസൺ പി.മത്തായി ( സെക്രട്ടറി), ലിജു കോശി (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

Comments are closed.