ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 മുതൽ ; പാസ്റ്റർ രാജു മേത്ര മുഖ്യ പ്രാസംഗികൻ

നിബു വെള്ളവന്താനം

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വെച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 6. 30 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ രാജു മേത്ര (കേരളം) മുഖ്യ പ്രഭാഷണം നടത്തും.

News Middle Advt Banner

6, 7 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗവും 8 ന് ഞായറാഴ്ച രാവിലെ 10 മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ജെയിംസ് പൊന്നോലിൽ,ബ്രദർ അലക്സ് ജോർജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading