ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്

തിരുവനനന്തപുരം: ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാൻ കഴിയുന്ന ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിൽ എന്ന് മന്ത്രി വി. അബ്ദു റഹ്മാൻ നിയമസഭയിൽ അറിയിച്ചു.

ജെ.​​​ബി.​ കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ 2023 മേ​​​യ് 17ന് ​​​സ​​​ര്‍​ക്കാ​​​രി​​​ന് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ചത്. ഒ​​​രു വ​​​ര്‍​ഷം കഴിഞ്ഞിട്ട് സർക്കാർ തുടർ നടപടിയെ കുറിച്ച് നിയമസഭയിൽ ചോദിച്ച റോജി എം ജോൺ എം എൽ എക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കമ്മീഷൻ ശിപാർശകൾ അടിയന്തരമായി നടപ്പാക്കുമെന്നു മന്ത്രി വി. അബ്ദു റഹ്മാൻ നിയമസഭയിൽ അറിയിച്ചിരുന്നു.

വി​​​വി​​​ധ സ​​​ര്‍​ക്കാ​​​ര്‍ ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റു​​ക​​​ള്‍​ക്ക് ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ലെ എ​​​ട്ടാം അ​​​ധ്യാ​​​യ​​​ത്തി​​​ലെ ശി​​പാ​​​ര്‍​ശ​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​നോ​​​ട​​​കം പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. നടപ്പാക്കാൻ കഴിയുന്ന ശിപാർശകളിൽ വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി ഡോ. വി. വേണു കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി.

നടപ്പാക്കാൻ കഴിയുന്ന നൂറിലേറെ ശിപാർശകളാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറി തല സമിതി പരിശോധിക്കുന്നത്. ഇതോടൊപ്പം നയപരമായ തീരുമാനങ്ങൾ വേണ്ടി വരുന്ന ശിപാർശകളിലും മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപ്പാക്കേണ്ടവയിലും വിശദമായ ചർച്ച നടത്തി. ഇവ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പരിഗണനയ്ക്കു വിടും.

ജെ.ബി. കോശി കമ്മീഷൻ നൽകിയ അഞ്ഞൂറിലേറെ ശിപാർശകളിൽ നടപ്പാക്കാൻ കഴിയുന്നവയും നയപരമായ തീരുമാനം ആവശ്യമായി വരുന്നവയും കൂടാതെ നടപ്പാക്കാൻ സാധിക്കാത്തവയും വേർതിരിക്കും. മദ്രസ അധ്യാപകരുടെ മാതൃകയിൽ സൺഡേ സ്‌കൂൾ അധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നതും നിയമന റൊട്ടേഷനിൽ മാറ്റം വരുത്തണമെന്നതും അടക്കമുള്ള സുപ്രധാന നിർദേശങ്ങളാണു ചീഫ് സെക്രട്ടറിതല സമിതി പ്രധാനമായി പരിശോധിച്ചതെന്നാണു സൂചന.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading