പഠനോപകരണങ്ങളും മെറിറ്റ് അവാർഡ് വിതരണവും

കുന്നംകുളം:യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങളും പത്ത് പ്ലസ്ടു ഫുൾ എ പ്ലസ്സ് നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ശാരീരിക രോഗാവസ്ഥകൾ ഉള്ള ഒരു സഹോദരിയുടെ ഫുൾ എ പ്ലസോടെ പത്താം ക്ലാസ്സ് പാസ്സായ മകൾക്ക് 60000 രൂപയുടെ പഠനസഹായ വിതരണവും 2024 മെയ് 19 ഞായറാഴ്ച വൈകീട്ട് 4.30 കുന്നംകുളം ടൗൺ ഹാളിനോട് ചേർന്നുള്ള ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്നു. യു.പി. എഫ് ജനറൽ പ്രസിഡണ്ട് ഡോ: സാജൻ സി. ജേക്കബ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും,ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ആൽസി വില്യംസ് മുഖ്യാതിഥി ആയി പങ്കെടുക്കും, കുന്നംകുളം എ.ജി.സെക്ഷൻ പ്രിസ്ബിറ്ററും യു.പി. എഫ് ചെയർമാനുമായ പാസ്റ്റർ ഇ.ജി. ജോസ് സദ്ദേശം നൽകും. ജനറൽ സെക്രട്ടറി പാസ്റ്റർ: അനിൽ തിമോത്തി, സെക്രട്ടറി പാസ്റ്റർ: പി.ജെ ജോണി, കോ-ഓർഡിനേറ്റർ പാസ്റ്റർ സി.സി. ജോൺ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പാസ്റ്റർ സുരേഷ് എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.