ഡിവൈൻ ടച്ച് യൂത്ത് ക്യാമ്പ് നടന്നു

എറണാകുളം : അങ്കമാലി തുറവൂർ കൺവെൻഷൻ സെന്ററിൽ വച്ച് ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മെയ് 6 തിങ്കൾ മുതൽ 9 വരെ നടത്തപ്പെട്ട യൂത്ത് ക്യാമ്പിൽ 320ഓളം യുവജനങ്ങൾ പങ്കെടുത്തു. പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ  പാസ്റ്റർ വർഗീസ് ബേബി അധ്യക്ഷൻ ആയിരുന്നു .

പാസ്റ്റർ പാസ്റ്റർ ബിജു ജേക്കബ് ടീം യുവാക്കൾ ഇന്ന് നേരിടുന്ന വിവിധ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ബ്രദർ സിബി മാത്യു, ബ്രദർ റോയി തോമസ്, ഡോ: കെ ജെ മാത്യു, പാസ്റ്റർ മോനിഷ് സ്റ്റീഫൻ , ഡോ: നിസ്സി അക്സ ജേക്കബ്, സിസ്റ്റർ പ്രഭാ തോമസ് പ്രത്യയ സെക്ഷനുകൾ നയിച്ചു . സമർപിതരായ ക്വയറ്റ് ടൈം ലീഡേഴ്സ് വ്യത്യസ്ത പുലർത്തി. കൂടാതെ  ബ്രദർ റൻസിങ്ങും പാസ്റ്റർ സന്തോഷും ആരാധകൾക്ക് നേതൃത്വം നൽകി.

പ്രസ്തുത  ക്യാമ്പിൽ 39 പേർ രക്ഷിക്കപ്പെട്ടു, 17 പേർ പൂർണ്ണസമയം സുവിശേഷവേലയ്ക്ക് സമർപിച്ചു 137 പേർ ഭൗതിക ജോലിയോടൊപ്പം കർത്താവിന്റെ വേല  ചെയ്യാൻ തീരുമാനിച്ചു, 75 പേർ ആത്മാഭിഷേകം പ്രാപിച്ചു, ജലസ്നാനത്തിനായി 40 പേർ സമർപിച്ചു. ഈ യോഗങ്ങളിൽ ജനത്തിനിടയിൽ വലിയ ആത്മ പകർച്ചയും അനുതാപവും ഏറ്റുപറച്ചിലും ഉണ്ടായി. ശുശ്രൂഷകൾക്ക് പാസ്റ്റർ വർഗീസ് ബേബി കായംകുളം & പ്രയർ ടീം നേതൃത്വം നൽകി. ഈ ശുശ്രൂഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഭൗതിക സഹായങ്ങൾ ചെയ്തവർക്കും പ്രത്യേകം നന്ദി  സെക്രട്ടറി പാസ്റ്റർ എം കെ സ്കറിയ അറിയിച്ചു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.