ഐ പി സി സണ്ടേസ്കൂൾ അസോസിയേഷൻ സംസ്ഥാന ക്യാമ്പ് സമാപിച്ചു

കുട്ടിക്കാനം : കൗമാര മനസുകളിൽ പുത്തൻ ആത്മിയ അനുഭൂതി പകർന്ന് സണ്ടേസ്കൂൾ സമ്മർ ക്യാമ്പിന് അനുഗ്രഹ സമാപ്തി . കുട്ടിക്കാനം എം ബി സി കോളേജിൽ 9ന് രാവിലെ 10.30 ന് ഐ പി സി സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ ഏബ്രഹാം ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. രാജു തോമസ് ചിന്താവിഷയം അവതരിപ്പിച്ചു. കുട്ടികൾ, അധ്യാപകർ , രക്ഷിതാക്കൾ എന്നിവർക്കുവേണ്ടിയുള്ള പ്രത്യേക സെഷനുകളിൽ സുവി. ആരോൺ വിനോദ് , റവ. റോയി മാത്യു , ഡോ . സാംസ്കറിയ , ഡോ. ഐസക്ക് പോൾ , ഇവാ. ഷാർലറ്റ് മാത്യു , ഡോ. സുമ ആൻ , സുവി. ഷിബിൻ ശാമുവേൽ , സിസ്റ്റർ സൂസൻ പണിക്കർ എന്നിവർ ക്ലാസുകളെടുത്തു . പാസ്റ്റർ ഫിലിപ്പ് പി തോമസ് , പാസ്റ്റർ ബൈജു ഉപ്പുതറ എന്നിവർ പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. 11 ന് രാവിലെ 11 ന് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ ജെ തോമസ് സമാപന സന്ദേശം നൽകി . ക്രിസ്തുവിൽ തികഞ്ഞവരാകുക എന്നതായിരുന്നു ചിന്താവിഷയം . ജോൺസൺ ഡേവിഡ് , ജമേൽസൺ , വിൽജി എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി . പവർ വിബിഎസ് ടീം കിഡ്സ് സെഷനുകൾ നയിച്ചു. അച്ചടക്കം സംഘാടക മികവ് പങ്കാളിത്തം എന്നിവ കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ 1250 പേർ പങ്കെടുത്തു. 78 കുട്ടികൾ ക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി അംഗീകരിക്കുകയും 65 പേർ സ്നാനപ്പെടാൻ തിരുമാനം എടുക്കുകയും 123 പേർ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും ചെയ്തു. 52 കുട്ടികൾ നിറകണ്ണുകളോടെ സുവിശേഷവേലക്കായി തങ്ങളെ സമർപ്പിച്ചു . ക്യാമ്പ് വിജയിപ്പിക്കാൻ അത്യദ്ധ്വാനം ചെയ്ത ക്യാമ്പ് കമ്മിറ്റിക്കും പങ്കെടുത്തവർക്കും സംസ്ഥാന സമിതിക്കുവേണ്ടി പാസ്റ്റർ ജോസ് തോമസ് ജേക്കബ് (ഡയറക്ടറർ), പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ (സെക്രടറി) , ഫിന്നി പി മാത്യു (ട്രഷറാർ) എന്നിവർ നന്ദി അറിയിച്ചു. സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് കമ്മിറ്റി ക്യാമ്പിന്റെ വിപുലമായ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.