ഐപിസി പാലക്കാട് നോർത്ത് സെന്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25ന്

വാർത്ത: പാസ്റ്റർ തോമസ് ജോർജ് വണ്ടിത്താവളം

പാലക്കാട്‌ : ഐപിസി പാലക്കാട് നോർത്ത് സെന്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ന് (ശനി) രാവിലെ 9:30 മുതൽ 1:30 വരെ ഒലവക്കോട് ഐപിസി കരിസ്മാ പ്രയർ സെന്ററിൽ വെച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ സജി കാനം മുഖ്യ സന്ദേശം നൽകും. യുവതി യുവാക്കൾ ആത്മാഭിഷേകം പ്രാപിക്കുന്നതിനും യുവജനങ്ങളിൽ ദൈവഭയം ഉണ്ടാകേണ്ടത്തിനും ദൈവവചനത്തിലേക്ക് മടങ്ങി വരേണ്ടത്തിനും കൂടിയാണ് ഈ മീറ്റിംഗ് ലക്ഷ്യം വെക്കുന്നത്. സെന്റർ പി.വൈ.പി.എ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിജോ ചാക്കോ (പ്രസിഡന്റ് ), പാസ്റ്റർ മാത്യൂസ് ചാക്കോ (സെക്രട്ടറി) ബ്രദർ രാജു (ട്രഷറാർ) സെന്റർ പി.വൈ.പി.എ ക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.