ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ 2024 – 25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്ന്


മസ്കറ്റ്: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഞ്ചാം വർഷ പ്രവർത്തന ഉദ്ഘാടനം ഇന്ന് (മെയ് 4) മസ്കറ്റ് ഗാലായിലെ ചർച്ച് ഗ്രൗണ്ടിൽ ബിഷപ്പ് ഫ്രഞ്ച് ഹാളിൽ നടക്കും. രാത്രി 8 മുതൽ 10 വരെ നടക്കുന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജെ പി വെണ്ണിക്കുളം മുഖ്യാതിഥിയാകും. കെ ഇ ഒമാൻ ചാപ്റ്റർ സംഗീത വിഭാഗം ആരാധനയ്ക്ക് നേതൃത്വം നൽകും. പുതിയ വർഷ പ്രവർത്തന പദ്ധതികൾ ഈ യോഗത്തിൽ അവതരിപ്പിക്കും.
ഏപ്രിൽ എട്ടിനാണ് 2024 – 25 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. തോമസ് ഫിലിപ്പിന്റെ (റോയി ) നേതൃത്വത്തിലുള്ള 17 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.