ന്യൂസ്‌ലാൻഡിലെ ഹേസ്റ്റിങ്സിൽ മലയാളി പെന്തെക്കോസ്ത് സഭ പ്രവർത്തനമാരംഭിച്ചു

ന്യൂസിലാൻഡ്: ഹേസ്റ്റിങ്സിൽ മലയാളം ആരാധനക്കായി ദർശനത്തോടും വളരെ സമർപ്പണത്തോടും രഹബോത്ത് പെന്തെക്കോസ്തൽ ചർച്ച് എന്ന പേരിൽ ദൈവസഭ ആരംഭിച്ചു. പാസ്റ്റർ വിൽഫിൻ ഡേവിഡ് സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ 12.30 വരെയും, വൈകിട്ട് 6 മണി മുതൽ 8.30 വരെയും നടക്കുന്ന സഭായോഗത്തിൽ ആത്മനിറവുള്ള ആരാധനയും വചന ശുശ്രൂഷയും ഉണ്ടായിരിക്കും.

ആഴ്ചതോറുമുള്ള ബൈബിൾ ക്ലാസ്സ്‌, ഉപവാസ പ്രാർത്ഥന, സൺ‌ഡേ സ്കൂൾ എന്നിവ സഭയിൽ നടന്നു വരുന്നു. നേപിയർ, ഹേസ്‌റ്റിംഗ്സ്, ഹാവ്‌ ലോക് നോർത്ത് എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് മാതൃഭാഷയിൽ ദൈവത്തെ ആരാധിക്കുവാൻ ഈ ദൈവസഭ പ്രയോജനമാകുന്നു.

ആഴമായ വചന പഠനത്തിനും ആരാധനക്കും കൂട്ടായ്മക്കും ഈ പ്രദേശങ്ങളിലുള്ള മലയാളികളെ രഹബോത്ത് പെന്തെക്കോസ്തൽ ചർച്ചിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.