ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈത്ത് സുവർണ ജൂബിലി കൺവൻഷൻ ആരംഭിച്ചു

കുവൈറ്റ്: പ്രവാസ ജീവിതത്തിൽ മരുഭൂമിയിലെ മലർവാടിയായി ആയിരകണക്കിന് വിശ്വാസ സമൂഹത്തിനു ആശ്വാസവും ആത്മീയ ഉണർവും ഏകിയ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ 50 വർഷം ആഘോഷിക്കുന്ന സുവർണ ജൂബിലി കൺവെൻഷൻ ഇന്നലെ മെയ് 15ന് ആരംഭിച്ച് 17 വരെയുള്ള തീയതികളിൽ ആയി എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാൾ വെച്ച് നടത്തപ്പെടുകയാണ്.

പാസ്റ്റർ പി. സി ചെറിയാൻ വചന ശുശ്രുഷ നിർവ്വഹിക്കുന്നു. ആത്മീയ ആരാധനക്ക് ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭ ക്വയർ നേതൃത്വം നൽകി വരുന്നു.

പിതാക്കന്മാരാൽ ആരംഭിക്കപ്പെട്ട ദൈവസഭ, കുവൈറ്റ് മണലാരണ്യത്തിൽ അൻപതു വർഷത്തിന്റെ നിറവിലേക്ക് ദൈവത്താൽ നയിക്കപ്പെടുന്നു. നട്ടവനും നനച്ചവനും ഏതുമില്ല വളർത്തുമാറാക്കിയ സർവ്വശക്തനായ ദൈവത്തിനു സർവ്വ മഹത്വവും നേർന്നുകൊണ്ട് അൻപതിന്റെ നിറവിലേക്ക് പ്രവേശിച്ച ദൈവസഭയിൽ കഴിഞ്ഞ ഒരു വർഷമായി വിപുലമായ ആത്മീയ സംഗമങ്ങൾ, പ്രത്യേക പ്രാർത്ഥന (10 മണിക്കൂർ), കൺവെൻഷൻ, മ്യൂസിക്ക് കൺസേർട്ട്, ഇന്റർ ചർച്ച് ബൈബിൾ ക്വിസ്, ബൈബിൾ പഠന പരമ്പര, ഏകദിന യൂത്ത് ക്യാമ്പ്, ബൈബിൾ ട്രാൻസ്ലേഷൻ, ഭവനനിർമ്മാണം, വിവാഹ സഹായം, വിദ്യഭ്യാസ സഹായങ്ങൾ, സാമ്പത്തിക സഹായങ്ങൾ , ചാരിറ്റി, മിഷൻ സപ്പോർട്ട് തുടങ്ങി ഒട്ടനവധി
പ്രവർത്തനങ്ങളും കൂട്ടായ്മകളും ക്രമീകരിക്കുവാൻ സഭക്ക് ദൈവം അവസരങ്ങൾ നൽകി.

ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനും അധ്യാപകനുമായ പാസ്റ്റർ എം. വി. ജോർജ്, 1974 മെയ് മാസം സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയത് ദൈവനിയോഗമെന്നവിധം ദൈവ സഭയുടെ പ്രവർത്തനം കുവൈറ്റിൽ ആരംഭിക്കുവാൻ കാരണമായി. പത്തോളം ചർച്ച് ഓഫ് ഗോഡ് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കുവൈറ്റിലെ ഷർക്കിൽ ബ്രദർ ഏബ്രഹാം വർഗീസിൻറെ ഭവനത്തിൽ ആദ്യ സഭാ യോഗം 1974 മെയ് മാസം 24-നു നടന്നു. അതിഥിയായി വന്ന പാസ്റ്റർ എം. വി. ജോർജ് ശുശ്രൂഷകൾക്കു നേതൃത്വം കൊടുത്തു. പിന്നീട് കാലാകാലങ്ങളായി വിവിധ ദൈവദാസൻമാർ സഭക്ക് നേതൃത്വം കൊടുക്കുകയും അനേക വിശ്വാസികൾക്ക് മരുഭൂമിയിൽ ഒരു ആത്മീയ തണലായി മാറുവാൻ ദൈവം ഈ സഭയെ നിയോഗിച്ചു.

ഇപ്പോൾ പാസ്റ്റർ വി ടി ഏബ്രഹാം സഭാ പ്രസിഡണ്ടായി ശുശ്രുഷകൾക്കു നേതൃത്വം വഹിക്കുന്നു. ഡോ. സണ്ണി ആൻഡ്രൂസ് ചെയർമാനായി ഗോൾഡൻ ജൂബിലി ബോർഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

കൺവെൻഷന്റെ ആദ്യ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ നിന്നായി നിരവധി ശുശ്രൂഷകന്മാരും വിശ്വാസികളും യോഗത്തിൽ പങ്കെടുത്തു.

മെയ് 17 വെള്ളിയാഴ്ച കൺവൻഷന്റെ സമാപനത്തോടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങൾ പര്യവസാനിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.