പാസ്റ്റർ വിൽ‌സൺ എബ്രഹാമിന് ഡോക്ടറേറ്റ്

KE NEWS DESK

ചിക്കാഗോ : പാസ്റ്റർ വിൽ‌സൺ എബ്രഹാമിന് ട്രിനിറ്റി ഇവഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്ന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. ചിക്കാഗോയിലുള്ള ഇന്ത്യൻ പെന്തക്കോസ്റ്റൽ സഭകളുടെ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെ കുറിച് നടത്തിയ പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.

ചിക്കാഗോ ഗുഡ് ഷെപ്പേർഡ് ഫെല്ലോഷിപ്പ് ചർച്ചിലെ പാസ്റ്റർ ആണ് ഡോ വിൽ‌സൺ . രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് അത് രാജി വെച്ച് അമേരിക്കയിലെ പ്രൊഫഷണൽ ചാപ്ലൈൻസ് അസോസിയേഷന്റെ അംഗീകാരമുള്ള ഒരു ബോർഡ് സർട്ടിഫൈഡ് ചാപ്ലയിൻ ആയി. ചിക്കാഗോയിലെ ഒരു പ്രധാന ഹോസ്പിറ്റലിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു. ഡോ ഗ്രേറ്റ എബ്രഹാം ആണ് ഭാര്യ. മക്കൾ ഇലൈജ, പോൾ.

ഡോ വില്ലി എബ്രഹാം മോളി എബ്രഹാം എന്നിവരുടെ മകനാണ് ഡോ വിൽ‌സൺ. 90 വയസ്സ് തികഞ്ഞ പാസ്റ്റർ കെ വി എബ്രഹാം തന്റെ കൊച്ചുമകന്റെ ബിരുദദാന ചടങ്ങിന് സാക്ഷിയായി.

കേരളത്തിലെ ആദ്യകാല പെന്തക്കോസ്തു നേതാക്കന്മാരിൽ ഒരാളായിരുന്ന ചെത്തക്കൽ കീവർച്ചന്റെ (പാസ്റ്റർ പി ടി വർഗ്ഗീസ്) മകൻ രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാസ്റ്റർ കെ വി എബ്രഹാമിന്റെ കൊച്ചു മകനാണ് ഡോ വിൽ‌സൺ. തന്റെ പിതാവ് ഡോ വില്ലി എബ്രഹാമും ഇതേ സെമിനാരിയിൽ നിന്നാണ് ചില വർഷങ്ങൾക്കു മുൻപ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

മിഷനറി പ്രവർത്തനം നാല് തലമുറകളിലേക്ക് കൈമാറ്റപ്പെടുന്ന അപൂർവ്വ റെക്കോർഡിന് ഉടമയാണ് പാസ്റ്റർ വിൽ‌സൺ എബ്രഹാം. ചിക്കാഗോയിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം നിലവിൽ ഷിക്കാഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രസിഡണ്ടാണ്.

വാർത്ത: കുര്യൻ ഫിലിപ്പ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.