ഐപിസി യുഎഇ റീജിയൻ സൺഡേ സ്കൂൾ താലന്തു പരിശോധന മേയ് 18 ന്

ഷാർജാ: ഐപിസി യുഎഇ റീജിയൻ സൺഡേ സ്കൂൾ താലന്തു പരിശോധന മേയ് 18 ന് ശനിയാഴ്ച്ച ഷാർജാ വർഷിപ് സെന്ററിൽ വച്ച് രാവിലെ 8.00 മണി മുതൽ നടക്കും.

യുഎഇ ലെ ഏഴു എമിറേറ്റസുകളിൽ നിന്നായി 500 ൽ അധികം സൺഡേ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കും. നാലു സ്റ്റേജുകളിലായി സബ് ജൂനിയർ, ജൂനിയർ, ഇന്റർമിഡിയിറ്റ്, സീനിയർ, സൂപ്പർ സീനിയർ, മേജർ എന്നീ ആറു വിഭാഗങ്ങളിലായി നടക്കുന്ന താലന്തു പരിശോധനയുടെ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി റീജിയൻ സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ഡിലു ജോണും, താലന്തു പരിശോധന കൺവീനർ സിസ്റ്റർ മിനി തോംസനും അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading