ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എ.ജി. ചർച്ചിന് സ്വന്തമായി പുതിയ ആരാധന മന്ദിരം ലഭിച്ചു

KE NEWS DESK

പ്രസ്റ്റൺ: ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എ. ജി. ചർച്ചിന് സ്വന്തമായി പുതിയ ആരാധന മന്ദിരം ലഭിച്ചു. ഇംഗ്ലണ്ടിലെ കാത്തലിക് ചർച്ചിന്റെ ഉടമസ്ഥതയിലായിരുന്ന സെന്റ് മോണിക്ക ചർച്ചാണ് വിലയ്ക്ക് വാങ്ങിയത്. ഇംഗ്ലണ്ടിലെ ജനത്തിന്റെ വിശ്വാസ ത്യാഗത്തിന്റെ ഫലമായി കഴിഞ്ഞ അഞ്ചു വർഷമായി അടഞ്ഞു കിടന്ന ഈ ആലയം ഏകദേശം 6000ത്തിനു മുകളിൽ സ്ക്വയർ ഫീറ്റ് കെട്ടിടത്തിൽ 500 ഓളം സീറ്റിങ് കപ്പാസിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന ഈ സ്ഥാപനം പ്രസ്റ്റൺ -ബ്ലാക്ക്പൂൾ റോഡിലാണ് സ്ഥിതി ചെയ്യുന്നുത്.

കഴിഞ്ഞ പതിനെട്ടു വർഷമായി പ്രസ്റ്റനിൽ കർത്തൃവേലയിൽ ആയിരിക്കുന്ന പാസ്റ്റർ ജോൺലി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ന്യൂ ലൈഫ് എ. ജി ചർച്ചാണ് ഈ കെട്ടിട സമുച്ചയം വാങ്ങിയത്. പ്രസ്റ്റണു പുറമേ ബ്ലാക്ക്പൂൾ, ഓൾഡാം, ലങ്കാസ്റ്റർ, ബ്ലാക്ക് ബേൺ, ചോർലി എന്നീ സമീപ പട്ടണങ്ങളിലും മലയാളം ഇംഗ്ലീഷ് ആരാധനകളും പ്രസ്റ്റൺ പട്ടണത്തിൽ ഹിന്ദി ഭാഷയിലുള്ള ആരാധനയും നടന്നു വരുന്നു.

നിലവിൽ വാങ്ങിയ കെട്ടിടം അത്യാധുനിക രീതിയിൽ നവീകരിച്ച് എത്രയും പെട്ടെന്ന് ആരാധനയോഗ്യം ആക്കാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.