പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി,ശ്രദ്ധ യൂ.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രക്ത ദാന ക്യാമ്പ്

ഷാർജാ: അതിർ വരമ്പുകൾ ഇല്ലാത്ത മഹാ ദാനമാണ് ജീവരക്ത ദാനമെന്ന മാനവിക സന്ദേശം കൈമാറിക്കൊണ്ട് ക്രൈസ്തവ എഴുത്തുപുര, ശ്രദ്ധ യൂ.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, ഷാർജാ മിനിസ്ട്രി ഓഫ് ഹെൽത്തും,ബ്ലഡ് ഡോണേഴ്സ് കേരള- യൂ.എ.ഇ യുമായി സഹകരിച്ച് ഷാർജാ റോളാ സ്വകയറിനു സമീപത്തുവച്ചു 2024 മെയ് 1 ബുധനാഴ്ച 5pm മുതൽ 10pm വരെ ബ്ലഡ് ഡൊനേഷൻ ഡ്രൈവ് നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ യൂ.എ.ഇ ൽ നടന്ന പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഷാർജ ബ്ലഡ് ബാങ്കിൽ രക്തത്തിന്റെ ലഭ്യത അനിവാര്യമായതിനെ തുടർന്നായിരുന്നു രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചത്.ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രസിഡണ്ട് പാസ്റ്റർ ഷൈനോജ് നൈനാന്റെ അദ്ധ്യക്ഷതയിൽ ഫെയ്ത്ത് ഇമ്മാനുവൽ ചർച്ചിന്റെ പാസ്റ്ററും,സാമൂഹിക പ്രവർത്തകനുമായ പാസ്റ്റർ ഷാജി ജോൺ ഉദ്‌ഘാടനം നിർവഹിച്ചു. വിവിധ രാജ്യക്കാരായ 103 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.