ഐപിസി വർഷിപ്പ് സെന്റർ സൺ‌ഡേസ്കൂൾ ഏകദിന ക്യാമ്പ് മെയ്‌ 4,ശനിയാഴ്ച

ഷാർജ: ഐപിസി വർഷിപ്പ് സെന്റർ സൺ‌ഡേ സ്കൂൾ ഏകദിന ക്യാമ്പ് മെയ്‌ 4, ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും.കൗമാരക്കാർക്കും യുവജനങ്ങൾക്കും ഉള്ള ഏക ദിന റിട്രീറ്റിന്റെ തീം “Abide in Christ” എന്നതാണ്. റവ. ഡോ.വിൽ‌സൺ ജോസഫ് (പ്രസിഡന്റ്‌, ഐപിസി യുഎഇ റീജിയൻ) ക്യാമ്പ് ഉത്ഘാടനം ചെയ്യും.പാസ്റ്റർ ജോ വിൽ‌സൺ (കാനഡ) പാസ്റ്റർ സുജിത്. എം. സുനിൽ (നാഗപൂർ) എന്നിവർ ക്ലാസുകൾ നയിക്കും. പാട്ട്, ആരാധന, ഗെയിംസ്, പപ്പറ്റ് ഷോ കൂടാതെ കുട്ടികൾക്ക് പ്രത്യേകം കൌൺസിലിംഗ് എന്നിവ ഉണ്ടായിരിക്കുമെന്ന് സിസ്റ്റർ ജീൻ ഷാജി (പ്രിൻസിപ്പൽ)അറിയിച്ചു.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌ ഷാർജ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading