യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി – പുതിയ ഐക്യസംഘടന

പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

യു.കെ: യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക, ആത്മീയ അനുഭവങ്ങളും, വിശ്വാസജീവിതത്തിൻ്റെ നല്ല പാഠങ്ങളും, വിഭവസ്രോതസ്സുകളും പരസ്പരം പങ്കുവെയ്ക്കുവാനുള്ള ഒരു പൊതുവേദി സജ്ജീകരിക്കുക, ഭാവി തലമുറയെ ശാക്തീകരിക്കുക, എന്നെ ഉദ്ദേശങ്ങളാണ് സംഘടനക്കുള്ളത്.

സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 നു യു.കെയിലെ നോർത്താംപ്ടണിൽ നടക്കും. കോൺഫ്രൻസിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഇ.എം.പി.സി (യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി) ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്ക് രൂപം നൽകിയിട്ടുണ്ട്.
ഇതിൻ്റെ പുതിയ ഐക്യസംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യ പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ശനിയാഴ്ച (10.30am -1pm) ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ വെച്ച് നടക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading