ലേഖനം: നല്ല തലമുറക്കായ് | ജോളി റോണി കുവൈറ്റ്

“വക്രതയും കോട്ടവും ഉള്ള തലമുറയിൽ നിന്ന് വിശുദ്ധരായി ജീവിക്കുക “ആവർത്തന പുസ്തകത്തിൽ മത്സരികളായ ഇസ്രായേലിനെക്കുറിച്ച് ഈ വിശേഷണപദം ഉപയോഗിക്കുന്നു” വക്രതയും കോട്ടയും ഉള്ള തലമുറ ” എത്ര ദൈവപ്രവർത്തി കണ്ടിട്ടും എത്ര നന്മകൾ അനുഭവിച്ചിട്ടും പിന്നെയും, പിന്നെയും ദൈവത്തോട് പാപം ചെയ്തുകൊണ്ടിരിക്കുന്ന ഒരു തലമുറയായിരുന്നു ഇസ്രയേൽ ജനം, വക്രതയും കോട്ടവുംമുള്ള തലമുറ എന്നാണ് ഇവരെ വിശേഷിപ്പിച്ചത് ദൈവം മോശ മുഖാന്തരം തന്റെ ജനത്തിനുവേണ്ടിയ തെല്ലാം ആ മരുഭൂ യാത്രയിൽ കൊടുത്തുകൊണ്ടിരുന്നു എങ്കിലും ജനം ദൈവത്തെ അനുസരിക്കാതെ ദൈവത്തിന്റെ വഴിയിൽ നിന്നും അകന്നു പോയി. പിന്നെയും ദൈവം മോശയോട് ജനത്തോട്പറയുവാൻ കൽപ്പിക്കുന്നു. ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾ നന്നായിരിക്കേണ്ടതിനും, കൈവശമാക്കുന്ന ദേശത്തു ദീർഘായുസ്സോടെ ഇരിക്കേണ്ടതിനും, ദൈവമായ യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുള് ളഎല്ലാ വഴിയിലും നടന്നുകൊൾവിൻ ദൈവത്തിന് എപ്പോഴും തന്റെ മക്കൾ നേർവഴിയിൽ നടക്കുന്നത് കാണാനാണ് ഇഷ്ടം ദൈവത്തിന്റെ വഴിയിൽ കൂടി സഞ്ചരിക്കുന്നവർക്ക് മാത്രമേ ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ പ്രവേശിപ്പാൻ കഴിയൂ ഇസ്രയേൽ മക്കളെ മോശ 40 വർഷം മരുഭൂമിയിൽ നയിച്ചിട്ടും അവർക്ക് വാഗ്ദത്തത്തിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞില്ല അതിന് കാരണം ദൈവത്തോടുള്ള അനുസരണക്കേടും പിറുപിറുപ്പും ആയിരുന്നു അതുകൊണ്ട് അവർക്ക് വക്രതയും, കോട്ടവും,ഉള്ള തലമുറ എന്ന പേര് വന്നു, ഒരു ദൈവ പൈതലിന് ദൈവത്തിന്റെ പദ്ധതിയിലേക്ക് എത്തിച്ചേരണമെങ്കിൽ ദൈവത്തിന്റെ വഴിയിൽ കൂടി സഞ്ചരിക്കേണ്ടത് ആവശ്യമായിരിക്കുന്നു ന്യായാധിപന്മാരുടെ കാലത്തും ജനം തങ്ങൾക്ക് ബോധിച്ചത് പോലെ വളഞ്ഞ വഴികളിൽ ജീവിച്ചിരുന്നു. കർത്താവായ യേശുവും സുവിശേഷത്തിൽ പറയുന്നു (മത്തായി 7:13,14) ഇടുക്കു വാതിലുടെ അകത്തു കടപ്പിൻ, നാശത്തിലേക്ക് പോകുന്ന വാതിൽവീതിഉള്ളതും വഴി വിശാലവും അതിൽ കൂടി കടക്കുന്നവർ അനേകരും ആകുന്നു, ജീവങ്കലേക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവും ഉള്ളത്, അത് കണ്ടെത്തുന്നവർ ചുരുക്കമത്ര പ്രിയരേ യേശുവിന്റെ വചനം പോലെ ലോകത്തിന്റെ വഴിയിൽ കൂടി യാത്ര ചെയ്താൽ ദൈവം നമുക്ക് വെച്ചിരിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല ലോകത്തിന്റെ വഴി വിശാലമാണെന്നും അതിന്റെ വാതിൽ വീതിയുള്ളതാന്നെന്നും അതിൽ കൂടി സഞ്ചരിച്ചാൽ നാശത്തിൽ ചെന്ന് ചേരും യേശു കർത്താവ് നമ്മെ പഠിപ്പിക്കുന്നു. ജീവങ്കലേക്കുള്ള വാതിൽ ഇടുക്കവും വഴി ഞെരുക്കവും ആണ് ഇങ്ങനെയുള്ള പാതയിൽ കൂടി സഞ്ചരിച്ചാൽ ദൈവരാജ്യത്തിൽ പ്രവേശിക്കാം ഇത് കണ്ടെത്താവുന്നവർ ചുരുക്കം അത്രെ എന്ന് കർത്താവ് നമ്മെ ഉപദേശിക്കുന്നു. യേശുവിന്റെ ശുശ്രൂഷയിലും യേശു ശിഷ്യന്മാരെ നോക്കി പറയുന്ന ഒരു ഭാഗമുണ്ട് അവിശ്വാസവും കോട്ടവും ഉള്ള തലമുറയെ, എത്രത്തോളം ഞാൻ നിങ്ങളുടെ കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? കൂടെയുള്ള ശിഷ്യന്മാരെ നോക്കിയാണ് യേശു ഈ വാക്കുകൾ പറയുന്നത് കൂടെ നടന്നിട്ടും ഒന്നും വിശ്വസിക്കാൻ കഴിയാത്തവർ ഇതുതന്നെയല്ലേ നമ്മുടെ അവസ്ഥ വിശ്വാസി എന്ന പേരുണ്ടെങ്കിലും ഒരു വിഷയത്തിന്റെ വിടുതലിനു വേണ്ടി യേശു വിടുവിക്കും എന്ന് ആഴമായി വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ അങ്ങനെയുള്ളവരയാണ് യേശു വിളിക്കുന്നത് അവിശ്വാസവും കോട്ടവും ഉള്ള തലമുറയെ എന്ന്. മറ്റൊരു ഭാഗത്ത് ശിഷ്യന്മാരെ അല്പവിശ്വാസിയെ എന്ന് യേശുവിളിക്കുന്നു ഈ കാലത്ത് അധികം നമുക്ക് കാണാൻ കഴിയും അവിശ്വാസമുള്ള തലമുറയെ, വക്രതയുള്ള തലമുറയെ, ദൈവമില്ല എന്ന് പറയുന്ന തലമുറയെ, അതിന്റെ നടുവിൽ നാം ആയിരിക്കുന്ന ദേശ ത്തിലും കുടുംബത്തിലും സഭയിലും സമൂഹത്തിലും, വിശ്വാസത്തിലും നേരെയുള്ള പാതയിലും സത്യമാർഗ്ഗത്തിലും നാം സമൂഹത്തിൽ ജീവിച്ചു കാണിക്കേണ്ടത് ആവശ്യമായിരിക്കുന്നു അതുമാത്രമല്ല വളഞ്ഞ വഴിയിൽ സഞ്ചരിക്കുന്നവരെ നാം കണ്ടെത്തി ഈ സത്യം മാർഗത്തിലേക്ക് നയിക്കേണ്ടതാകുന്നു അപ്പോസ്തലന്മാരുടെ ശുശ്രൂഷയിൽ പെന്തക്കോസ്ത് നാളിൽ പത്രോസ് ദൈവം കൊടുത്ത അധികാരത്തിൽ നിന്നുകൊണ്ട് ജനത്തോടു ആഹ്വാനം ചെയ്യുന്നു ഈ വക്രതയും കോട്ടവും ഉള്ള തലമുറയിൽ നിന്ന് രക്ഷിക്കപ്പെടുവിൻ എന്താണ് ‘വക്രത ‘ ധാർമികമായി വാക്കുകളിലും ഇടപാടുകളിലും, സത്യസന്ധത ഇല്ലാത്തവരും കൃത്രിമത്വം ഉള്ളവരും സത്യമാർഗ്ഗത്തെ ദുഷിക്കുന്നവരും ദൈവത്തിൽ നിന്നു പിന്തിരിഞ്ഞു പോയവരുമായ ഒരു വർഗ്ഗത്തെയാണ് ഇവിടെ ‘വക്രത ‘ എന്ന് വിശേഷിപ്പിക്കുന്നത് ദൈവജനം അതിൽ നിന്ന് വേർപെട്ട് വിശുദ്ധിയിൽ ജീവിക്കണം എന്നാണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത് രക്ഷിക്കപ്പെട്ട ദൈവ പൈതൽ ഈ ലോകത്തിൽ ജീവിക്കുന്നു എങ്കിലും അവർ ലോകക്കാരല്ല തിരുവചനം പറയുന്നതുപോലെ (റോമർ 12:1,2) നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദമുള്ള യാഗമായി സമർപ്പിൻ ഈ ലോകത്തിന് അനുരൂപരാകാതെ നന്മയും പ്രസാദവും പൂർണതയും ഉള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ ഈ വചനത്തിൽ കൂടി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ ശരീരങ്ങളെ ദൈവത്തിനു പ്രസാദമുള്ള യാഗമായി ഓരോ ദിവസവും ആരാധനയിലും വചനത്തിലും കൂട്ടായ്മയിലും നമ്മെ ദൈവത്തിൽ സമർപ്പിക്കണം വേർപെട്ട് വിശുദ്ധ ജീവിതം നയിക്കുന്ന ഓരോ വ്യക്തിയും ലോക മോഹങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കണം യേശുവിന്റെ ഹൃദയത്തിന്റെ സ്പന്ദനം അറിഞ്ഞ യോഹന്നാൻ തന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതുന്നു (1ജോൺ ,5:4) ദൈവത്തിൽ നിന്ന് ജനിച്ചത് ഒക്കെയും ലോകത്തെ ജയിച്ചിരിക്കുന്നു മറ്റൊരു ഭാഗത്ത് എഴുതിയിരിക്കുന്നു (1 ജോൺ 5:18,19) ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ലഎന്നും നാം അറിയുന്നു ദൈവത്തിൽ നിന്നും ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു, ദുഷ്ടൻ അവനെ തൊടുന്നതുമില്ല, നാം ദൈവത്തിൽ നിന്നുള്ളവർ എന്ന് നാം അറിയുന്നു സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു നമുക്ക് ഈ ഭൂമിയിൽ എത്ര നല്ല വചനങ്ങൾ ആണ് ദൈവം തന്നിരിക്കുന്നത് ആകയാൽ ക്രിസ്തുവിൽ വീണ്ടും ജനനം പ്രാപിച്ചവർ പാപംചെയ്യാതെയും, ദുഷ്ടൻ തൊടാത വണ്ണം തന്നെതാൻ സൂക്ഷിച്ചും നാം ദൈവത്തിൽ നിന്നുള്ളവർഎന്ന് ഉത്തമ ബോധ്യത്തോടെ ജീവിക്കുക. യേശുക്രിസ്തുവിനെ ദാസനായ പൗലോസ് വീണ്ടും തന്റെ ലേഖനങ്ങൾ കൂടി നമ്മെ പ്രബോധിപ്പിക്കുന്നു (ഫിലിപ്പിയ,2:14,15) വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്ക മക്കളും ആകേണ്ടതിന് എല്ലാ പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ച് കൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കുന്നു ഈ വചനപ്രകാരം ജീവിക്കുന്ന ഓരോരുത്തരും പറയുന്ന കാര്യമുണ്ട് ഞാൻ ഓടിയതും അധ്വാനിച്ചതും വെറുതെ ആയില്ല എന്ന് ക്രിസ്തുവിന്റെ നാളിൽ എനിക്ക് പ്രശംസയുണ്ടാവുംഎന്ന് ഏതൊരു ഭക്തന്റെ ഉള്ളിൽ നിന്നും ഉയർന്നുവരേണ്ടിയ വിശ്വാസത്തിന്റെ വാക്കുകളാകട്ടെ ഈ വചനത്തിൽക്കൂടി നമ്മെയെയും നമ്മുടെ തലമുറകളെയും ഈ വക്രതയും കോട്ടവും ഉള്ളതലമുറയിൽ നിന്ന് യേശു കർത്താവ് സൂക്ഷിക്കട്ടെ അതിനായി നമുക്കൊന്നായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

സിസ്റ്റർ ജോളി റോണി കുവൈറ്റ്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.