ലിപികൾ പോലും ലഭ്യമല്ലാത്ത ജനസമൂഹങ്ങൾക്കിടയിലെ വേറിട്ട ശബ്ദം കേൾക്കാൻ ലഭിക്കുന്ന അസുലഭ അവസരം

ദോഹ : തങ്ങളുടെ സ്വന്തം ഭാഷയിൽ സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കുവാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന, ലിപികൾ പോലും ലഭ്യമല്ലാത്ത, ജനസമൂഹങ്ങൾക്കിടയിലെ വേറിട്ട ശബ്ദം കേൾക്കാൻ ലഭിക്കുന്ന അസുലഭ അവസരം .

ദോഹ AG  മിഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തെപ്പെടുന്ന വിക്ലിഫ് ഇന്ത്യ മീറ്റിംഗ് നാളെ (ചൊവ്വാഴ്ച) വൈകീട്ട് 07:30 നു നമ്മുടെ ചർച്ച് ഹാളിൽ വെച്ചു നടക്കുന്നതാണ്.

അരുണാചൽ പ്രദേശിലെ ദിഗാരു-മിജു ഭാഷയിലേക്കു ബൈബിൾ പരിഭാഷ നിർവ്വഹിച്ച ബ്രദർ മാത്യു എബനേസർ ചർച്ച് ഹാളിൽ വന്നു ബൈബിൾ ട്രാൻസ്‌ലേഷൻ രീതികളെക്കുറിച്ച് ക്ളാസ്സുകളെടുക്കും.

എത്രയധികം തിരക്കുകളുണ്ടെങ്കിലും അല്പസമയം മാറ്റിവെച്ച് ഈ മീറ്റിംഗിൽ വന്നു സംബന്ധിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.