ഫെമി ബെന്നിയ്ക്ക് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ 1.75 കോടിയുടെ ഗവേഷണ സ്കോളർഷിപ്പ്

ഇരിട്ടി: ഇരിട്ടി എടത്തൊട്ടി സ്വദേശിനി ഫെമി ബെന്നിക്ക് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിന്റെ 1.75 കോടി രൂപയുടെ റിസർച്ച് എക്‌സലൻസ് സ്കോളർഷിപ്പ് കീടശാസ്ത്ര, ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ ഗവേഷണത്തിനാണ് സ്കോളർഷിപ്പ് നൽകുന്നത്. അക്കാദമിക മികവിൻ്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 40 ഗവേഷകരെയാണ് തിരഞ്ഞെടുക്കുന്നത്. ഈ അംഗീകാരം കിട്ടിയ ഏക മലയാളിയാണ് ഫെമി. ട്യൂഷൻ ഫീസ്, പ്രതിമാസ സ്റ്റൈപ്പൻഡ്, ഗവേഷണ ചെലവുകൾ എന്നിവയ്ക്കായി മൂന്നുവർഷത്തേക്കാണ് 1.75 കോടി അനുവദിക്കുക.

കണ്ണൂർ ഇരിട്ടിക്കടുത്ത എടത്തൊട്ടി സ്വദേശിയായ ഫെമി കർഷകനായ എഴുത്തുപള്ളിക്കൽ ബെന്നിയുടെയും ഗ്രേസി ബെന്നിയുടെയും മകളാണ്. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽനിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാല കാംപസിൽനിന്ന് എം.എസ്‌സി. അപ്ലൈഡ് സുവോളജിയിൽ (എൻ്റമോളജി) ഒന്നാം റാങ്ക് നേടുകയും ചെയ്‌തു. ഈ സമയത്ത് നെറ്റ്, ജെ.ആർ.എഫ്., ഗേറ്റ് തുടങ്ങിയ മത്സരപരീക്ഷകളിലും യോഗ്യത നേടി.

ബിരുദാനന്തരബിരുദത്തിനുശേഷം ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെൻ്റിൽ ഗവേഷണം നടത്തിവരികയാണ്. ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലകളിൽ തദ്ദേശീയ സമൂഹങ്ങളിൽ പ്രത്യേകിച്ച് നാഗാലാൻഡിലെയും മണിപ്പുരിലെയും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യയോഗ്യമായ പ്രാണികളെപ്പറ്റിയുള്ള ഗവേഷണമാണ് നടത്തുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.