സി ഇ എം ശൂരനാട് റീജിയൻ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ സഹായ വിതരണവും നടന്നു

ശൂരനാട്: സി ഇ എം ശൂരനാട് റീജിയന്റെ പ്രവർത്തന ഉദ്ഘാടനവും സി ഇ എം ജനറൽ കമ്മറ്റിയുടെ വിദ്യാഭ്യാസ സഹായ വിതരണവും നടന്നു. ശൂരനാട് റീജിയൻ CEM പ്രസിഡന്റ്‌ പാസ്റ്റർ റെജി. ജി യുടെ അധ്യക്ഷതയിൽ പാസ്റ്റർസജി. എം. ജോൺ പ്രാർത്ഥിച്ചു ആരംഭിച്ചു. ശൂരനാട് റീജിയൻ CEM സെക്രട്ടറി ബ്രദർ. ഇമ്മാനൂവേൽ എം. എം പ്രവർത്തന റിപ്പോർട്ട്‌ വായിക്കുകയും,CEM ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ തോമസ് പ്രവർത്തനം ഉദ്ഘാടനം നടത്തുകയും ചെയ്തു. അസോസിയേറ്റ് റീജിയൻ മിനിസ്റ്റർ പാസ്റ്റർ എം ജോയ് പുതിയ കമ്മറ്റി അംഗങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. കടമ്പനാട് സെക്ഷൻ CEM പ്രസിഡന്റ്‌ പാസ്റ്റർ ഷിജു. എം ജോയ് പ്രസംഗിച്ചു. CEM ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം. ജി. കോശി പ്രവർത്തന വിശദീകരണം നൽകി.
ശൂരനാട് റീജിയൻ CEM വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പാസ്റ്റർ സോഫിൻ സോളമൻ രണ്ട് വർഷത്തേക്കുള്ള പ്രവർത്തന വിശദീകരണം നൽകി. വിദ്യാഭ്യാസ സഹായ വിതരണ ഉദ്ഘാടനം ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ കോശി നിർവഹിച്ചു. CEM എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പാസ്റ്റർ ഷാജൻ കുര്യൻ, പാസ്റ്റർ ജോമോൻ. ജെ, ശൂരനാട് റീജിയൻ സെക്രട്ടറി പാസ്റ്റർ. ജോർജ് തോമസ്, കടമ്പനാട് സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ എം. ജി മോനാച്ചൻ, ശൂരനാട് സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ ജോസ് പൊടികുഞ്ഞ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജോർജ് തോമസ് പ്രാർത്ഥിക്കുകയും പാസ്റ്റർ. എം. ജോയ് ആശിർവാദം പറയുകയും ചെയ്തു.ഏകദേശം 100 അംഗങ്ങൾ ഈ മീറ്റിംഗിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.