കുന്നംകുളം യു.പി.എഫ് പഠനോപകരണ വിതരണോത്ഘാടനം
കുന്നംകുളം:യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങളും പത്ത് പ്ലസ്ടു ഫുൾ എ പ്ലസ്സ് നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ശാരീരിക രോഗാവസ്ഥകൾ ഉള്ള ഒരു സഹോദരിയുടെ ഫുൾ എ പ്ലസോടെ പത്താം ക്ലാസ്സ് പാസ്സായ മകൾക്ക് 70000 രൂപയുടെ പഠനസഹായ വിതരണവും 2024 മെയ് 19 ഞായറാഴ്ച വൈകീട്ട് 4.30 കുന്നംകുള ലൈബ്രറി ഹാളിൽ വെച്ച് നടന്നു. യു.പി. എഫ് ജനറൽ പ്രസിഡണ്ട് ഡോ സാജൻ സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആൽസി വില്യംസ് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. കുന്നംകുളം എ.ജി.സെക്ഷൻ പ്രിസ്ബിറ്ററും യു.പി. എഫ് ചെയർമാനുമായ പാസ്റ്റർ ഇ.ജി. ജോസ്, ചർച്ച് ഓഫ് ഗോഡ് കുന്നംകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജി ഇമ്മാനുവേൽ , ജനറൽ സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി എന്നിവർ പ്രസംഗിച്ചു സെക്രട്ടറി പാസ്റ്റർ പി.ജെ. ജോണി സ്വാഗതവും കൺവീനർ പാസ്റ്റർ മനോജ് ഇ.വി നന്ദിയും പ്രകാശിപ്പിച്ചു. 


- Advertisement -

Comments are closed.