പാസ്റ്റർ ഏബ്രഹാം ജോർജ് വെൺമണിയുടെ ബൈബിൾ വ്യക്തികൾ (രണ്ടാം പതിപ്പ്) പ്രകാശനം ചെയ്തു


ബഹ്റൈൻ ഐ. പി. സി. ബെഥേൽ ചർച്ചിൻ്റെ പാസ്റ്ററും പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ Dr.ഏബ്രഹാം ജോർജ് വെൺമണി, എഴുതിയ ബൈബിൾ വ്യക്തികൾ എന്ന പുസ്തകത്തിൻ്റെ രണ്ടാമതു പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടു.

പി വൈ പി എ ബഹ്റൈൻ റീജിയന്റെ നേത്യത്വത്തിൽ നടന്ന ”ഡിവൈൻ കോറസ് മ്യൂസിക്കൽ നൈറ്റിൽ, ഐ പി സി ബഹ്റൈൻ റീജിയൻ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ജോസഫ് സാം ബഹ്റൈൻ പാസ്റ്റർ ബിജു ഹെബ്രോന് പുസ്തകത്തിൻ്റെ പ്രതി നൽകി പ്രകാശനം ചെയ്യതു.

വായന കേൾവിയിലേക്ക് പരിണാമം സംഭവിക്കുന്ന ഒരു കാലഘട്ടത്തിൽ ഡിജിറ്റൽ വായനയും അച്ചടി പുസ്തകവായനയും അന്യം നിന്നു പോയിട്ടില്ല എന്നതിൻ്റെ തെളിവാണ് ബൈബിൾ വ്യക്തികൾ എന്ന ഈ പുസതകത്തിൻ്റെ രണ്ടാം പതിപ്പെന്ന്
പുസ്തകം സ്വീകരിച്ചുകൊണ്ട് പാസ്റ്റർ ബിജു ഹെബ്രോൻ സംസാരിക്കയുണ്ടായി.

വിശുദ്ധ വേദപുസ്തകത്തിലെ 150-ൽ പരം വ്യക്തികളേയും അവരുടെ ജയപരാജയങ്ങളേയും പഠനവിധേയമാക്കി എഴുതപ്പെട്ട ഒരു അനുഗ്രഹീത പുസ്തകമാണ് ബൈബിൾ വ്യക്തികൾ.

Mob. +91 9447908196

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.