റ്റി.പി.എം ഫ്രേയിസർ ടൗൺ: സുവിശേഷ പ്രസംഗം ഇന്ന് മുതൽ

ബാംഗ്ലൂർ: ദി പെന്തെക്കൊസ്ത് മിഷൻ ഫ്രേയിസർ ടൗൺ സഭയുടെ (ബാംഗ്ലൂർ സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് ഏപ്രിൽ 11 മുതൽ 14 വരെ കെ ജി ഹള്ളി #19 ബസാർ സ്ട്രീറ്റിൽ (പ്രസ്റ്റീജ് ഗ്ലാസ് ഫാക്ടറി സമീപം) സി എം എ ഗ്രാൻഡ് കൺവെൻഷൻ & വെഡിങ് സെന്ററിൽ നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 ന് ഉപവാസ പ്രാർത്ഥനയും ഞായറാഴ്ച രാവിലെ സഭായോഗവും നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.