ലണ്ടനിലെ ബെക്സ്‌ലീഹീത്തിൽ മലയാളി പെന്തക്കോസ്റ്റൽ സഭ പ്രവർത്തനമാരംഭിക്കുന്നു

ഇംഗ്ലണ്ട്: യൂ.കെയിലെ പ്രഥമ മലയാളി പെന്തക്കോസ്ത് സഭയായ ലണ്ടൻ പെന്തക്കോസ്റ്റൽ ചർച്ച് അതിന്റെ നാലാമത് ശാഖ ലണ്ടൻ പട്ടണമായ ബെക്സ്‌ലീഹീത്തിൽ പ്രവർത്തനമാരംഭിക്കുന്നു. സൗത്ത് ലണ്ടൻ പെന്തക്കോസ്റ്റൽ ചർച്ച് എന്ന പേരിലാണ് പുതിയ സഭ അടുത്ത ഞായറാഴ്ച (07/04/24) പ്രവർത്തനമാരംഭിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് ബെക്സ്‌ലീഹീത്തിലെ ലയൺ റോഡിലുള്ള സാൽവേഷൻ ആർമി ഹാളിൽ (Postcode: DA68NR) വച്ച് നടക്കുന്ന യോഗത്തിൽ ലണ്ടൻ പെന്തക്കോസ്റ്റൽ സഭയുടെ ഫൗണ്ടർ പ്രസിഡെന്റും സീനിയർ പാസ്റ്ററുമായ പാസ്റ്റർ സാം ജോൺ പ്രാർത്ഥിച്ച് സഭയുടെ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ അലക്സ് വെട്ടിക്കൽ (USA) ദൈവവചനം ശുശ്രൂഷിക്കും.

ഓർപ്പിങ്‌റ്റൺ, വൂൾവിച്ച്, ഡാർട്ഫോഡ്, ബ്രോംലി, ക്യാറ്റ്ഫോഡ്, ലൂയിഷാം, പ്ലംസ്റ്റഡ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലിക്കായോ പഠനത്തിനായോ എത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയ്ക്കും അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മകൾക്കുമായി സഭയുടെ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

വാഹന പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4.30 മുതൽ 7 മണി വരെ നടക്കുന്ന സഭയോഗത്തിൽ അനുഗ്രഹിതരായ കർതൃദാസന്മാർ ശുശ്രൂഷിക്കും. SLPC ക്വയർ സംഗീതാരാധനയ്ക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 079333 10055 | 07768 142996

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.