റ്റി.പി.എം പത്തനംതിട്ട സെന്റർ കൺവൻഷൻ നാളെ മുതൽ

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ വാർഷിക കൺവൻഷൻ നാളെ ഏപ്രിൽ 4 മുതൽ 7 ഞായർ വരെ കൊടുന്തറ വെയർ ഹൗസ് റോഡിൽ വിളവിനാൽ ബെഥേൽ ഗ്രൗണ്ടിൽ (റ്റിപിഎം സെന്റർ ഫെയ്‌ത്ത് ഹോമിന് എതിർവശം) നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 9 ന് പത്തനംതിട്ട സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.