ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാരിൽ ഒരാളായിരുന്ന ജോൺ റ്റി. വർഗീസ് നിത്യതയിൽ


ഡാളസ്: ഡാളസ് ഐപിസി ഹെബ്രോൻ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാരിൽ ഒരാളായിരുന്ന ജോൺ റ്റി. വർഗീസ് (82) മാർച്ച് 28-ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. മഞ്ഞാടി താഴാംപള്ളം വലിയപറമ്പിൽ കുടുംബാംഗമാണ്. തിരുവല്ല വെൺപാലയിലായിരുന്നു ജനനം. മഞ്ഞാടി ശരോൻ ഫെലോഷിപ്പ് സഭയുടെ അംഗമായിരുന്നു. താഴാംപള്ളത്ത് യോനാച്ചാൻ എന്നറിയപ്പെട്ടിരുന്ന ജോൺ റ്റി. വർഗീസ്, 1970-ലാണ് അമേരിക്കയിൽ എത്തുന്നത്. ഭൗതിക ജോലി ഉണ്ടായിരുന്നെങ്കിലും, ട്രാക്ടുകൾ ദ്വാരാ ഡാളസ് പട്ടണത്തിലാകമാനം സുവിശേഷം എത്തിക്കുന്നതിൽ ജോൺ റ്റി. വർഗീസ് സമയം കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ വിവിധ മിഷൻ പ്രവർത്തനങ്ങൾക്കും മിഷനറിമാർക്കും കൈത്താങ്ങായിരുന്നു. ഡാളസ് ഐപിസി ഹെബ്രോൻ സഭയുടെ മുൻനിരപ്രവർത്തകനായിരിക്കുമ്പോൾ തന്നെ ഇന്ത്യയിൽ എവെരിഹോം ക്രൂസേഡ് , ശരോൻ ഫെലോഷിപ്പ് സഭകളുമായി സഹകരിച്ചു പ്രവർത്തിച്ചു. മെസ്ക്വിറ്റ്, ഗാർലൻഡ് പോലുള്ള ഡാളസിലെ ഉപനഗരങ്ങളിൽ സ്ഥിരമായി ആഴ്ചയിൽ 250 വീടുകൾ തോറും സുവിശേഷം എത്തിക്കുമായിരുന്നു. സുവിശേഷ വയലിലെ ഒറ്റയാൾ പോരാളിയായിരുന്ന ജോൺ റ്റി. വർഗീസിന്റെ സുവിശേഷതീക്ഷണത അനുകരിക്കത്തക്കതായിരുന്നു. ശരോൻ ഫെലോഷിപ്പ് സഭയുടെ ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ പാസ്റ്റർ കെ. ജി. മാത്യുവിന്റെ ഭാര്യ പരേതയായ മറിയാമ്മയുടെ സഹോദരനായിരുന്നു ജോൺ റ്റി. വർഗീസ്.

ഭാര്യ: പൊന്നമ്മ വർഗീസ്
മക്കൾ : റോയ് & ജോയ്സ് വർഗീസ് കുടുംബം
ലീന & ലിജോ എബ്രഹാം കുടുംബം
രൂത്ത് & സെൽബി കുരുവിള കുടുംബം

സഹോദരങ്ങൾ : കെ. വി ചാക്കോ, പാസ്റ്റർ റ്റി. വി. സാമുവൽ, വർഗീസ് റ്റി. വർഗീസ്, എബ്രഹാം റ്റി. വർഗീസ്, പരേതയായ മറിയാമ്മ മാത്യു, മറിയാമ്മ ജോർജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.