ഈസ്റ്റർ ദിനം പ്രവൃത്തി ദിനമാക്കിയ സർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന് നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

തിരുവല്ല : ഈസ്റ്റർ ദിനത്തിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, വില്ലേജ് ഓഫീസൂകൾ പ്രവൃത്തി ദിനമാക്കിയ സർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം നിരുത്തരവാദപരമായ നടപടി ക്രൈസ്തവ സമൂഹത്തെ ആകമാനം വേദനിപ്പിക്കുന്നതാണ്.

ഇതുപോലെ പെസഹാ, ദുഃഖവെള്ളി ദിവസങ്ങളിൽ ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പിന് അധ്യാപകർ ജോലിക്ക് എത്തണമെന്ന നിർദ്ദേശം സർക്കാർ നൽകിയിരുന്നു. എന്നാൽ ക്രൈസ്തവ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഉത്തരവ് പിൻവലിക്കുകയാണ് ചെയ്തത്.

എൻസിഎംജെ സംസ്ഥാന പ്രസിഡൻ്റ് ഡോ പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, ഫാദർ പവിത്രസിങ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാദർ ജോണു കുട്ടി, ഫാദർ ഗീവർഗീസ് കൊടിയാട്ട്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ പി എ ഫിലിപ്പ്, ഷിബു കെ തമ്പി, ഷാജി ടി ഫിലിപ്പ്, വി ജി ഷാജി, കോശി ജോർജ് എന്നിവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading