പാസ്റ്റർ പി.വി ചുമ്മാർ അനുസ്മരണ സമ്മേളനം നടത്തി

പഴഞ്ഞി: ആത്മീയാചാര്യനായിരുന്ന പാസ്റ്റർ ചുമ്മാറിൻ്റെ നിര്യാണത്തിൽ കാട്ടകാമ്പാൽ പഞ്ചായത്ത് പൗരാവലി അനുസ്മരണ സമ്മേളനം നടത്തി.
ഒട്ടേറെ ക്രിസ്തീയ ഭക്‌തിഗാനങ്ങളുടെ രചയിതാവ്, അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാധ്യക്ഷൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്ന നിലയിലും സാമൂഹിക-ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം നൂറുകണക്കിന് വിദ്യാർഥികൾക്ക് വിദ്യ പകർന്നുനൽകിയ അദ്ധ്യാപകനും കൂടിയായിരുന്ന പാസ്റ്റർ ചുമ്മാർ
ജീവിതാവസാനം വരെയും കർമനിരതനായിരുന്നു. 
ഞായറാഴ്ച നടന്ന അനുസ്മരണ യോഗത്തിൽ കാട്ടകാമ്പാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബബിത ഫിലോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ്. മണികണ്ഠൻ ,  പഞ്ചായത്ത് അംഗങ്ങളായ യദു കൃഷ്ണൻ, കെ.ടി ഷാജൻ,
ബി.ജെ.പി നിയോജക മണ്ഡലം ജന സെക്രട്ടറി പി.ജെ ജെബിൻ, ഇ.പി കമറുദ്ദീൻ, എം ബാലാജി, നഗരസഭ കൗൺസിലർ ലെബീബ് ഹസൻ , പി.ജി ജയപ്രകാശ്, കെ.വി രാജു , ജോജു വർഗീസ്, ഡോ സാജൻ സി ജേക്കബ്, ഷാജൻ മുട്ടത്ത് , ജോബിഷ് ചൊവ്വല്ലൂർ,
മഹേഷ് തിരുത്തിക്കാട്, പാസ്റ്റേഴ്സ്
ഇ.ജി ജോസ് , സി.യു ജെയിംസ്, പി.സി ലിബിനി, ബോവസ് ഈശായി, ബീന ഭക്തവത്സലൻ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. ജെയ്സൻ ജോബിന്റെ നേതൃത്വത്തിൽ
ഫേവറേസ് മെലഡി ഗാനശുശ്രൂഷ നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.