ലേഖനം: യേശുവുള്ള പടക് | ഏബ്രഹാം തോമസ് അടൂർ

കാലം അതിന്റെ അന്ത്യഘട്ടങ്ങളിലേക്ക് ഓടിമറയുമ്പോൾ സമയചക്രങ്ങളുടെ വേഗത അനുനിമിഷവും കൂടികൊണ്ടിരിക്കുമ്പോൾതന്നെ മനുഷ്യജീവിതവും വളരെയേറെ പ്രയാസവും ദുഷ്‌കരവും ആയികൊണ്ടിരിക്കുന്ന ഈ അത്യാധുനികകാലയളവിൽ നാം ഓർക്കേണ്ടുന്ന ചിന്തനീയമായ വിഷയമാണ് നമ്മുടെ ജീവിതപടകിൽ യേശു ഉണ്ടോ എന്നുള്ളത്..

നമുക്ക് ഏറെ പരിചയം ഉള്ള ഭാഗം ആണ് മാർക്കോസിന്റെ സുവിശേഷം 4-അധ്യായം 35-41 വരെയുള്ള ഭാഗങ്ങളിൽ യേശുവും ശിഷ്യന്മാരും സഞ്ചരിച്ച പടക് കാണുവാൻ കഴിയുന്നു. യേശു പടകിന്റെ അമരത്തു ഉറങ്ങുകയായിരുന്നു. ആ പടകിൽ തിര തള്ളികയറും വിധം തിരമാലകൾ ഉണ്ടായി. പടക് തകർന്നു പോകും എന്ന അവസ്ഥായിലായി. അപ്പോൾ ശിഷ്യന്മാർ യേശുവിനെ തട്ടിവിളിച്ചു ;കടലിനോട് ശാന്തമാകുവാൻ യേശുവിനോട് അപേക്ഷിച്ചു. അങ്ങനെ യേശു കാടറ്റിനേയും കടലിനെയും ശാന്തമാക്കി. നമ്മുടെ ജീവിതമാകുന്ന പടകിൽ തിരമാലകൾ ആകുന്ന വൻ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും അതിനെ തരണംചെയ്യാൻ തക്കവണ്ണം അധികാരമുള്ള ഒരാൾ നമ്മുടെ പടകിൽ ഉണ്ടാകണം. പലപ്പോഴും നമ്മുടെ ജീവിതത്തിൽ വരുന്ന നിരാശജനകമായ വിഷയങ്ങളുടെ മുമ്പിൽ ഏലിയാവിനെ പോലെ ഒട്ടും ബലമില്ലാത്തവനായി ക്ഷീണിതനായി കഴിയുമ്പോൾ ഏലിയാവിനെ കാക്കയെ അയച്ച് ആഹാരം കൊടുത്തു എത്തേണ്ട സ്ഥാനത്ത എത്തിച്ചെങ്കിൽ ജീവിതമാകുന്ന പടകിൽ യേശുവുണ്ടെങ്കിൽ ഒരു സംശയവും വേണ്ട എത്തേണ്ട സ്ഥാനത്തു എത്തിക്കുവാൻ ദൈവം ശക്തനാണ്. മർക്കോസ് 5 ൽ അവർ അക്കരെ ഗദരദേശത്തു എത്തി അവിടെ ഒരു അത്ഭുത പ്രവൃത്തി ചെയ്തെങ്കിൽ നമ്മുടെ ജീവിതത്തിലെ നാം നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും ഒരു അക്കരെ ഉണ്ടെന്നുള്ളത് യാദാർഥ്യമാണ്. ആ അക്കരെ എത്തിക്കും എന്ന് വാക്കു പറഞ്ഞവൻ അക്കരെ എത്തിക്കുക തന്നെ ചെയ്യും. എന്ത് ചെയ്യണമെന്ന് ചിന്തിച്ച് ഇനി ഒരു ജീവിതം വേണ്ട മതി എന്ന് പറഞ്ഞ ഒരു അവസരത്തിലൂടെയെങ്കിലും കടന്നു പോയവരാണ് നാം ഓരോരുത്തരും. എന്നാൽ നമ്മുടെ ജീവിത പടകിൽ യേശുവുള്ളതുകൊണ്ട് തളരാതെ തകരാതെ ഇന്നും മുന്നോട്ടു പോകുന്നു.

ഈശാനമൂലൻ എന്ന കൊടുങ്കാറ്റ് പൗലോസ് സഞ്ചരിച്ച കപ്പലിനു നേരെ ആഞ്ഞടിച്ചപ്പോഴും പൗലോസ് വാഗ്ദത്തം ചെയ്തവനിൽ വിശ്വസിച്ചു. റോമിൽ എത്തിക്കും എന്ന് പറഞ്ഞവൻ റോമിൽ എത്തിക്കുവാൻ ശക്തനാണ് എന്ന് പൗലോസ് വിശ്വസിച്ചു ഭയപ്പെടാതെ മുന്നോട്ടു പോയെങ്കിൽ സംശയിക്കാതെ വിശ്വാസത്തോടെ മുന്നോട്ടു പോയാൽ അക്കരെ എത്തിക്കുവാൻ ദൈവം ശക്തനാണ്.പിന്നെന്തിനാണ് ഈ തിരമാലയും കൊടുങ്കാറ്റും എന്നല്ലേ ;നമ്മെ തൻ്റെ ഹിതത്തിനു ഒത്തവണ്ണം നന്മെ പണിതെടുക്കുവാൻ വേണ്ടിയാണ്. ഈശാനമൂലൻ കൊടുങ്കാറ്റുകൾ ജീവിതത്തിനു നേരെ ആഞ്ഞടിക്കുമ്പോൾ വാക്കു പറഞ്ഞവൻ വിശ്വസ്തനാണ് എന്ന് വിശ്വാസത്തിൽ അടിയുറച്ചു നിന്നു കൊണ്ടു മുന്നോട് പോകുവാൻ ദൈവം നമ്മെ സഹായിക്കട്ടെ….

Abraham Thomas Adoor

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.