ലേഖനം: ദൈവത്തിന്റെ മുമ്പകെ നിമ്രോദിനേപോലെ നായാട്ടുവീരൻ | ആശിഷ് ഫിലിപ്പ്

ഒരു മികച്ച വില്ലാളി വീരൻ ആയിരിക്കുക എന്നത് വളരെ പ്രയാസമുള്ളതും ശരീര അഭ്യാസവും മെയ് വഴക്കവും ആവശ്യമുള്ള കാര്യമാണ്. “അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു” (ഉല്പത്തി 10:8). ഇന്ന് നമുക്ക് അങ്ങനെ ആരോഗ്യ ദൃഡ ഗാത്രരായുള്ളവരെ തുലോം ചുരുക്കമായി മാത്രമേ കാണുവാൻ കഴിയുകയുള്ളു. നോഹയുടെ കൊച്ചുമകനാണ് കൂശ് എന്നറിയപ്പെടുന്ന നിമ്രോദിന്റെ പിതാവ്. അതേസമയം കൂശിന്റെ സഹോദരനാണ് ശപിക്കപ്പെട്ട കനാൻ. പിതാവിനാൽ ശപിക്കപ്പെട്ട ഒരു തലമുറയുടെ ഭാഗമായിരുന്നു കൂശും എന്ന് നമുക്ക് വചനത്തിൽ കാണുവാൻ കഴിയും. എന്നാൽ ഈ ശപിക്കപ്പെട്ട തലമുറയിൽ ഒരുവൻ (നിമ്രോദ്) ദൈവത്താൽ അറിയപ്പെടുന്നവനായി മാറുക എന്നത് നിസ്സാര കാര്യമല്ല. സ്വന്തം കഴിവ് കൊണ്ടോ കുടുംബ പാരമ്പര്യം കൊണ്ടോ ഒരിക്കലും ഉയർന്നു വരുവാൻ സാധ്യത ഇല്ലാത്ത ഒരു അവസ്ഥയിൽ ദൈവത്താൽ മാനിക്കപ്പെടുക എന്നത് ദൈവത്തിന്റെ വലിയ കൃപ എന്നല്ലാതെ ഒന്നും പറയാൻ കഴിയുകയില്ല.

1) ദൈവീക തിരഞ്ഞെടുപ്പാണ് (Divine Election)

യഹോവയുടെ മുമ്പകെ ഒരുവൻ തിരഞ്ഞെടുക്കപ്പെടുമ്പോൾ അവൻ ദൈവീക പദ്ധതിയുടെ ഭാഗമാവുകയാണ്. ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന ഒരു ആയുധമായി മാറുകയാണ്. നാം ഒരു ദൈവപൈതൽ ആയെങ്കിൽ അത് ചെറിയ കാര്യമല്ല. നമ്മെ ദൈവത്തിനു അവന്റെ തിരഞ്ഞെടുക്കപ്പെട്ട ഉന്നത പദ്ധതികൾക്കായി ഉപയോഗിക്കാൻ കഴിയും. അത്‌ ഒരു പ്രത്യേക പദവിയാണ്.

ദൈവമുമ്പകെ ഒരു വീരനായി തീരുക എന്നതും മാനുഷികമായി ഒരു വീരനായി തീരുക എന്നതും വളരെ വ്യത്യസ്തമായ കാര്യമാണ്. അതുകൊണ്ടാണ് പലർക്കും പാരമ്പര്യമായി ദൈവത്തെ സേവിക്കാൻ കഴിയാത്തതിന്റെ കാരണം. അതൊരു വ്യക്തിപരമായ ദൈവീക വിളിയും തിരഞ്ഞെടുപ്പും അതുകൊണ്ട് അതൊരിക്കലും രക്തബന്ധം ആയതുകൊണ്ടോ മറ്റേതെങ്കിലും സ്വാധീനം കൊണ്ടോ നേടിയെടുക്കാൻ കഴിയുകയില്ല.

2) ദൈവത്തിനു വേണ്ടി വേർതിരിക്കപ്പെടേണം (To be separated for God)

‘യഹോവയുടെ മുമ്പാകെ’ എന്ന് പറയുന്നത് ഒരു വലിയ ദൈവീക ദൗത്യത്തെയും വേർപാടിനെയും കാണിക്കുന്നു. ഒരു വീണ്ടെടുക്കപ്പെട്ട ദൈവ പൈതൽ അവൻ അല്ലെങ്കിൽ അവൾ എന്ന് ക്രിസ്തുവിൽ ആയോ അന്ന് മുതൽ അവൻ ദൈവത്താൽ ദൈവത്തിനു വേണ്ടി വേർതിരിക്കപ്പെട്ടവൻ ആണ്. ഒരു അഭ്യസിപ്പിക്കപ്പെട്ട ഒരു വീരൻ ആകുന്നതിലും വലിയ ദൗത്യം ആണ് ദൈവത്തിന്റെ മുമ്പകെ ഒരു വീരൻ ആയി മാറുക എന്നത്. ഒരുവൻ
ദൈവ മുമ്പകെ ഒരു വീരനായി മാറുമ്പോൾ അവന്റെ ജീവിത ശൈലിക്ക് വലിയ മാറ്റം വരും. അവന്റെ ജീവിതം എല്ലായിപ്പോഴും ദൈവമുബാകെ സമർപ്പിക്കപ്പെട്ട ജീവിതം ആയിരിക്കും.

3) ദൈവത്താൽ
അഭ്യസിക്കപ്പെടണം (To be trained by God)

ദൈവത്തിന്റെ മുൻപാകെ ഒരു വീരൻ ആകണമെങ്കിൽ നാം ദൈവത്താൽ അഭ്യസിപ്പിക്കപ്പെടേണം. ഭൗമീക രാജ്യത്തിന്റെ ഒരു സൈന്യത്തിന്റെ ഭാഗമാകണമെങ്കിൽ ഇത്രെയും അഭ്യാസം ആവശ്യം ആണെങ്കിൽ ആ അഭ്യാസത്തിലൂടെ
ഇത്രയും കരുത്തരായി മാറുവാൻ കഴിയുമെങ്കിൽ ദൈവത്തിന്റെ മുബാകെ ഒരു വീരനായി തീരുക അത് ചില്ലറ കാര്യമല്ല. ദൈവത്താൽ അഭ്യസിക്കപ്പെട്ട ഒരു വീരനായി തീർന്നവൻ അവൻ വലിയ കരുത്തുള്ളവൻ ആണ്. അവനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. ആ കരുത്തുമായാണ് ദാവീദ് ഗോല്യാത്തിന് നേരെ പാഞ്ഞു ചെന്നത്. ദൈവത്താൽ അഭ്യസിക്കപ്പെടുന്നവന് മാത്രമേ പ്രതികൂല ഘട്ടങ്ങളിൽ പൊരുതി ജയമെടുക്കാൻ കഴിയൂ. നാമും ഒരു പോരാളിയാണ്. ഒരിക്കലായി കാൽവറി ക്രൂശിൽ ജയോത്സവം കൊണ്ടാടിയ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കൂടെ നാമും അവനാൽ അഭ്യസിക്കപ്പെട്ട വീരന്മാർ ആകണം.
ഇന്ന് അഭ്യാസമില്ലാതെ പടക്കളത്തിൽ ഇറങ്ങുന്നവരെയാണ് നമുക്ക് കാണാൻ
കഴിയുന്നത്. ‘വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട്’എന്ന ചൊല്ല് പോലെ ആണ്. നാം പരാജയപ്പെടേണ്ടവർ അല്ല. ജയാളികളായി മുന്നേറേണ്ടവർ ആണ്. നമുക്ക് ദൈവത്താൽ നന്നായി അഭ്യസിപ്പിക്കപ്പെടുന്നർ ആകാം. നല്ലൊരു അഭ്യാസിക്ക് മാത്രമേ
ശത്രുവിനെ നേരിടാൻ സാധിക്കു. അങ്ങനെയുള്ളവൻ അഭ്യാസത്തിൽ തികഞ്ഞവൻ ആയിരിക്കും.

വാൽകഷ്ണം

നിമ്രോദ് ഭൂമിയിലെ ആദ്യ വീരൻ ആണെങ്കിലും ഒരു ശപിക്കപ്പെട്ട പാരമ്പര്യം അവനെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാൽ അവൻ ദൈവമുമ്പകെ വീരനായി തീർന്നപ്പോൾ അവന്റെ പാരമ്പര്യം അവനെ ഒതുക്കി കളയാൻ കഴിഞ്ഞില്ല. അവൻ ദൈവത്തിന്റെ മുമ്പാകെ ദൈവത്താൽ അഭ്യസിക്കപ്പെട്ടവനായി മാറി. ഞാനും നീയും ദൈവത്തിന്റെ സന്നിധിയിൽ ആണ് ജീവിക്കുന്നതെങ്കിൽ നമ്മെ ഒന്നിനും ഒരു പാരമ്പര്യത്തിനും ഒതുക്കാൻ കഴിയില്ല. ദൈവത്തിന്റെ മുമ്പകെ എല്ലാ കെട്ടുകളും ശത്രുവിന്റെ ബന്ധനങ്ങളും അഴിഞ്ഞു മാറും അങ്ങനെ ഉള്ള ഒരുവൻ കൂടുതൽ ക്രിസ്തുവിൽ ശക്തി പ്രാപിക്കും അതാണ് ദൈവത്തിന്റെ വീരന്റെ പ്രത്യേക.

ആശിഷ് ഫിലിപ്പ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.