നെയ്യാറ്റിൻകരയിൽ ഐപിസി ഹാളിൽ സുവിശേഷവിരോധികളുടെ ക്രൂര മർദ്ദനം

നെയ്യാറ്റിൻകര: പ്രാർത്ഥനാ ആലയത്തിൽ അതിക്രമിച്ചു കയറി പാസ്റ്ററെയും വിശ്വാസികളെയും അതി ക്രൂരമായി മർദ്ദിച്ചു.

നെയ്യാറ്റിൻകര, പാലിയോട് കുറുവാട് ഐപിസി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ രാജു കെ ജോബിനെയും
അദ്ദേഹത്തിൻ്റെ സഹോദരി ശോശാമ്മയെയും മകൻ ജോയലിനെയും സഭായോഗ മധ്യേ ചില സുവിശേഷ വിരോധികൾ സഭയിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റവർ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആണ്. സഭഹാളിലെ കസേരയും മറ്റു ഉപകരണങ്ങളും നശിപ്പിച്ചു. അയൽവാസിയായ പട്ടാളക്കാരനാണ് അക്രമത്തിന് നേതൃത്വം നൽകിയത്. പോലീസ് ഈ വ്യക്തിയെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പാലിയോട് അക്രമത്തിന് നേതൃത്വം നൽകിയവർക്ക് നേരെ കർശന നടപടി ആവശ്യമാണെന്ന് പി വൈ പി എ സംസ്ഥാന സമിതി ഒന്നങ്കം ആവശ്യപ്പെട്ടു. പെന്തക്കോസ്തൽ ചർച്ച് ഓഫ് ഇന്ത്യയും അക്രമത്തെ അപലപിക്കുകയും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading