വൈഎംസിഎ പുനലൂർ സബ് റീജിയൻ സ്നേഹ സന്ദേശയാത്ര സമാപിച്ചു
കൊട്ടാരക്കര:വൈഎംസിഎ പുനലൂർ സബ് റീജിയൻ്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴ വൈഎംസിഎയിൽ നിന്നാരംഭിച്ച് മേഖലയിലെ 19 യൂണിറ്റുകൾ സന്ദർശിച്ച് രണ്ടുദിവസമായി നടന്ന സ്നേഹ സന്ദേശ യാത്ര കരിക്കം വൈഎംസിഎയിൽ
സമാപിച്ചു.സമാപന സമ്മേളനം
മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.ഐപ്പള്ളൂർ സെന്റ് ജോർജ് ശാലേം ഓർത്തഡോക്സ് പള്ളി വികാരി ഫാ.സാജൻ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.
സബ് റീജിയൻ ചെയർമാൻ സഖറിയ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ.എബ്രഹാം മാത്യു,വൈസ് ചെയർമാൻ മാത്യു വർഗീസ്,കെ. ബാബുക്കുട്ടി,സി.പി. ശാമുവേൽ, കെ.കെ. അലക്സാണ്ടർ,ജോസ് ഫിലിപ്പ്,എം.തോമസ് പൈനുംമൂട്ടിൽ,ഒ. അച്ചൻ കുഞ്ഞ്,പി.വൈ. തോമസ്,പി.എം.ജി. കുരാക്കാരൻ,ഡാനിയേൽ കനകക്കുന്ന് എന്നിവർ പ്രസംഗിച്ചു.


- Advertisement -

Comments are closed.