റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ നാളെ മുതൽ എരമല്ലൂരിൽ

എറണാകുളം: റ്റി.പി.എം സഭയുടെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട് എറണാകുളം വാർഷിക സെന്റർ കൺവൻഷൻ നാളെ നവംബർ 30 മുതൽ ഡിസംബർ 3 ഞായർ വരെ എരമല്ലൂർ എൻ.എച്ച് 47 ന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

സഭയുടെ പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ രചിച്ച സി.ഡികൾ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവ നടക്കും.

സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 30 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.