പരിശുദ്ധത്മാവിന്റെ പ്രദർശനമായി നാം മാറണം: പാസ്റ്റർ ബിജു ജോസഫ്

KE News Desk Tiruvalla

തിരുവല്ല: പരിശുദ്ധത്മാവിന്റെ പ്രദർശനമായി നാം മാറണമെന്നും ഇക്കാലത്തിലും ദൈവത്തിനു നമ്മെ ഉപയോഗിക്കാൻ കഴിയുമെന്നും പാസ്റ്റർ ബിജു ജോസഫ്. ലോകത്തെ ചലിപ്പിക്കാനുള്ള അഭിഷേകമാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നതെന്നും അത് ഉപയോഗിക്കാൻ നാം ഒരുങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ രണ്ടാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ സാം റ്റി മുഖത്തലയും സന്ദേശം നൽകി. പാസ്റ്റർ ജോൺ വി ജേക്കബ് അധ്യക്ഷനായിരുന്നു. പാസ്റ്റർ കെ എം കുര്യാക്കോസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ബ്രദർ ജോയി സി ഡാനിയേൽ, പാസ്റ്റർ ജോമോൻ ജോസഫ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. നാളെ രാവിലെ പാസ്റ്റേഴ്സ് കോൺഫറൻസും ഉച്ചകഴിഞ്ഞു ഓർഡിനേഷൻ സർവീസും നടക്കും. വൈകിട്ട് 6ന് നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ റെജി ചാക്കോ, പാസ്റ്റർ ജോൺസൻ ബേബി എന്നിവർ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.