മണിപ്പൂർ കലാപത്തിന് ഒരു വയസ്; പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ

മണിപ്പൂർ കലാപത്തിന് ഇന്ന് ഒരുവയസ്. 2023 മെയ് മൂന്നിനാണ് കുക്കി- മെയ്തെയ് വിഭാഗങ്ങൾക്കിടയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. 220 പേർക്ക് ജീവൻ നഷ്ടമായി, ആയിരക്കണക്കിന് പേർ മൃതപ്രായരായി ജീവിക്കുന്നു.

വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ മികച്ച പുരോഗതി കൈവരിച്ച മണിപ്പൂരിന്റെ സമ്പദ്ഘടന തകർന്നടിഞ്ഞു. ഇപ്പോഴും തുടരുന്ന അക്രമങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പും സുതാര്യമായിരുന്നില്ലെന്ന് ഇരുവിഭാഗവും പറയുന്നു. ഒരു ഹൈക്കോടതി ഉത്തരവിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. മെയ്തെയ്കളെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താനുള്ള മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെതിരെ കുക്കി യുവജനസംഘടനകൾ നിരത്തിലിറങ്ങി.

കുക്കികളെ നേരിടാൻ ആംരംബായി തെംഗോൽ എന്ന തീവ്രമെയ്തെയ് സംഘവും. ഇരുവിഭാഗങ്ങൾ മുഖാമുഖം നിന്ന സംസ്ഥാനത്ത് മെയ്തെയ്‌കളെ പരസ്യമായി പിന്തുണച്ച ബിജെപി സർക്കാരിന്റെ നിലപാട് എരിതീയിൽ എണ്ണയൊഴിക്കുന്നതായി. ഇരുവശത്തും ജനങ്ങൾ ആയുധം കയ്യിലെടുത്തതോടെ മണിപ്പൂർ സമ്പൂർണ അരാജകത്വത്തിലായി. പൂർ‌ണമായി കത്തിയെരിഞ്ഞ ഗ്രാമങ്ങൾ, തീവച്ച് നശിപ്പിക്കപ്പെട്ട ക്രൈസ്‌തവ ദേവാലയങ്ങൾ, തകർപ്പെട്ട കൂറ്റൻ പാലങ്ങൾ,

പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ വിലപിക്കുന്ന സ്ത്രീകൾ, ക്രൂരമായ ബലാൽസംഗത്തിനരയായ അമ്മമാരും പെൺമക്കളും, അഭയാർഥി ക്യാംപുകളിൽ പിഞ്ചുകുഞ്ഞുങ്ങളുമായി നരകിക്കുന്ന അമ്മമാർ. കലാപത്തിന് ഒരു വർഷം തികയുമ്പോഴും ജനങ്ങൾ ഭീതിയിലാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.