ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിലെ മംഗലാപുരം യൂണിറ്റിന് പുതിയ നേതൃത്വം.

ബെംഗളൂരു : ക്രൈസ്തവ എഴുത്തുപുര, കർണ്ണാടക ചാപ്റ്ററിലെ മംഗലാപുരം യൂണിറ്റിന്റെ വാർഷിക പൊതുയോഗം, 2024 മാർച്ച് 25 ന് മംഗലാപുരം, പുത്തൂർ ന്യൂ ലൈഫ് ചർച്ചിൽ , കർണ്ണാടക ചാപ്റ്ററിലെ പ്രതിനിധികളോടൊപ്പം വൈകുന്നേരം 6 മണിക്ക് ആരംഭിച്ചു.

യൂണിറ്റ് പ്രസിഡണ്ട് പാസ്റ്റർ പി റ്റി ജോഴ്സന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പോയ വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും, പുതിയ ഭാരവാഹികളെ ഐക്യ ഖണ്ഡേന തെരഞ്ഞെടുക്കുകയും ചെയ്തു.
യൂണിറ്റ് കോർഡിനേറ്റർ ആയി പാസ്റ്റർ പീ റ്റി ജോഴ്സനേയും , പ്രസിഡന്റായി പാസ്റ്റർ സാബു കെ ജി യേയും, വൈസ് പ്രസിഡന്റായി പാസ്റ്റർ പ്രമോദ് കുമാറിനേയും, സെക്രട്ടറിയായി പാസ്റ്റർ എബി ഏബ്രഹാമിനേയും, ജോയിന്റ് സെക്രട്ടറിയായി ബ്രദർ സക്രേറ്റ്സിനേയും, ട്രഷറർ ആയി ബ്രദർ പോൾ, യൂത്ത് കോർഡിനേറ്റർ ആയി ബ്രദർ രഞ്ജിത്ത്,അപ്പർ റൂം കോർഡിനേറ്റർ ആയി പാസ്റ്റർ രാജേഷ് മാത്യു, അപ്പർ റൂം ജോയിന്റ് കോർഡിനേറ്റർ ആയി സിസ്റ്റർ ബിനി എബിയേയും ശ്രദ്ധ കോർഡിനേറ്റർ ആയി ബ്രദർ ജെറോം പിന്റൊ, മിഷൻ കോർഡിനേറ്റർ ആയി പാസ്റ്റർ ബൈജു മോൻ പീ കെ എന്നിവരേയും ഐക്യ ഖണ്ഡേന തെരഞ്ഞെടുത്തു. നൂതനമായ പല ആശയങ്ങൾ പങ്കുവയ്ക്കുകയും ഈ വർഷം കൂടുതൽ, കർമ്മോത്സുകരാകണം എന്ന തീരുമാനത്തോടും പ്രാർത്ഥനയോടും യോഗം പര്യവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading