ലേഖനം: നാം അനാഥരോ? | റെനി ജോ മോസസ്

നാം എവിടെ നിന്നു , എന്തിനു നാമിവിടെ ആയിരിക്കുന്നു , നാളെ എവിടേക്ക് ?

വളരെയധികം പ്രാധാന്യതയുൾക്കൊള്ളുന്ന ഒരു ചോദ്യം തന്നെയാണിതു , ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഒരിക്കലെങ്കിലും അംഗുരിച്ച , ഒരു ചോദ്യം തന്നെയായിരിക്കും ആരാണ് നാം.

ഒരു കുഞ്ഞു ശിശുവായി ഭൂമിയിലേക്ക് പിറന്നു വീണു നിരവധിയനവധി കഷ്ടനഷ്ട സുഖദുഃഖ സമ്മിശ്രമായൊരു ജീവിതം , ചിരി പടർത്തികൊണ്ടു പിറവി എടുക്കുന്നുവെങ്കിൽ കരയിപ്പിച്ചു കൊണ്ടു എങ്ങോട്ടോ പോയി മറയുന്ന മനുഷ്യൻ. ആരാണ് നാം ?

ശാസ്ത്രത്തിന്റെ കണ്ടെത്തൽ പ്രകാരം നാം പരിണമിച്ചു പരിണമിച്ചു ഉണ്ടായി എന്നുള്ളതാണ് , ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് , മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ടു , പ്രൈമേറ്റുകളിൽ നിന്നു , ഹോമിനോയിഡ് ,ആസ്ത്രലോപിക്കസ്, ഇറക്ടസ് അങ്ങനെയങ്ങനെ ഹോമോ സാപിയൻസ് വരെ എത്തി നിൽക്കുന്നു. .ഘടനാപരമായ മാറ്റങ്ങൾ , തലച്ചോർ, താടിയെല്ലു നട്ടെല്ല് , നിവർന്നു ഉള്ള നടത്തം എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട മാറ്റങ്ങളായി കാണാൻ സാധിക്കുന്നത് .കുരങ്ങിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലുമൊരു പൊതു പൂർവികരിൽ നിന്നോ എന്തും ആവട്ടെ ,
വിസ്മയങ്ങളുടെ കലവറയായ മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചു
സത്യാന്വേഷണത്തിന്റെ ചലനങ്ങൾ ഇന്നും നടന്നു കൊണ്ടേ ഇരിക്കുന്നു.

 

എന്നാൽ ബൈബിൾ ഭാഷയിൽ മനുഷ്യന്റെ ഉല്പത്തിക്ക് ഒരു പിന് ചരിത്രം കൃത്യതയോട് നൽകുന്നുണ്ട്. അതിനു ചരിത്ര പിന്തുണ കൂടി ഏറുന്നു എന്നത് ആക്കം കൂട്ടുന്നു. ആദം ഹവ്വയിൽ തുടങ്ങുന്ന മനുഷ്യ പരമ്പര . ഒറ്റവാക്കിൽ പറഞ്ഞാൽ നാം ദൈവത്തിന്റെ സൃഷ്ടികൾ തന്നെ , (ഉല്പത്തി 1 : 26,28 )
ദൈവം അവരെ അനുഗ്രഹിച്ചു ,നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവ ജാതിയിന്മേലും സകല ഭൂചര ജന്തുവിന്മേലും വാഴുവീൻ എന്നു അവരോടു കല്പിച്ചു.

അങ്ങനെ ഭൂമിയെ അടക്കി വാഴുവാൻ ചരാചരങ്ങളിൽ ആധിപത്യമരുളുവാൻ, ആക്കി വച്ച ആദം ഹവ്വമാർക്ക് ഒരിക്കൽ തെറ്റു പറ്റി , ദൈവ സ്വരൂപത്തിൽ നിന്നു മനുഷ്യൻ കല്പന ലംഘനം നടത്തി പാപക്കുഴിയിൽ വീണു പോയി , തൽഫലമായി മരണം മനുഷ്യ പരമ്പരയെ കാർന്നു പിടിച്ചു .

അവിടെയും തീർന്നില്ല ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെ ആഴം , തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ച മനുഷ്യൻ പാപം സംബന്ധിച്ച് മരിച്ചു കഴിഞ്ഞുവെങ്കിലും മനുഷ്യ പരമ്പരയെ തള്ളിക്കളയാതെ വീണ്ടെടുപ്പിൻ പ്രക്രീയയിലൂടെ വ്യെക്തികളായി , കുടുംബങ്ങളായി തലമുറതലമുറയായി ഗോത്രങ്ങളായി ഒടുവിൽ ഇസ്രായേൽ എന്ന ഒരു രാജ്യമായി തന്നെ വേർതിരിച്ചു നടുവിൽ ഉയർത്തി നിർത്തി .

അങ്ങനെ രണ്ടായിരം വർഷങ്ങൾക്ക് പിറകിൽ അവർ യേശുവിനെ തള്ളിക്കളഞ്ഞപ്പോൾ ( റോമർ 11 : 17 ) സ്വഭാവിക കൊമ്പുകളെ ഒടിച്ചു കളഞ്ഞു കാട്ടൊലിവായ നമ്മെ അവരുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു വച്ചു കൊണ്ടു , നമ്മൾക്കും ആ ദൈവ സ്നേഹത്തിന്റെ ആഴം രുചിച്ചറിയാൻ കരുണ ലഭിച്ചു . മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ സ്വന്ത ജനമായ ഇസ്രായേലിനെ കാഴ്‌ചക്കാരെ പോലെ നിർത്തി കൊണ്ടു മുഴുലോകത്തിന്റെയും വീണ്ടെടുപ്പിൻ പദ്ധതി യേശുക്രിസ്തുവിൽ കൂടി പുറത്തു വന്നു ,സകലമാനവരാശിയുടെയും പാപത്തിനു പരിഹാരം വരുത്തി ക്രൂശിൽ തന്നെത്താൻ ബലിയായി മൂന്നാം നാൾ മരണത്തെ ജയിച്ചു ഉയരങ്ങളിലേക്ക് കരേറിപ്പോയി.

തിരുവചനത്തിൽ നാം ഇങ്ങനെ വായിക്കുന്നു. ( യോഹന്നാൻ 15 : 16) തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

സഹോദരങ്ങളെ എത്രയോ പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളും മതസംഹിതകളും അവയുടെ ശക്തി തെളിയിച്ചും അല്ലാതെയും ഇതിനകം കാലഹരണപെട്ടു പോയിയെന്നു നമ്മൾക്കു അറിയാം . എങ്കിൽ ഇന്നിന്റെ അവസ്ഥ പരിശോധിച്ചാലോ , ഈശ്വര സങ്കൽപത്തെ വ്യത്യസ്‌ത രൂപത്തിൽ ഭാവത്തിൽ വിശ്വസിക്കുന്നവരും തള്ളി പറയുന്നവരും ,ഒന്നു കൂടി ആഴത്തിൽ പറഞ്ഞാൽ , ഒന്നിന്റെയും അന്തസത്ത മനസിലായില്ലെങ്കിൽ പോലും മത ഭ്രാന്തു പിടിച്ചു , തങ്ങളുടെ മതത്തിന്റെ വലിപ്പം കൂട്ടുവാൻ , ശ്രെയസ് ഉയർത്തി ക്കാട്ടുവാൻ , വേണ്ടിവന്നാൽ സഹജീവികളെ പോലും അതിനായി കൊന്നു കളയുന്ന അവസ്ഥയിലേക്കു സമൂഹം കൂപ്പു കുത്തിയിരിക്കുന്നു എന്നതു തികച്ചും ഖേദകരമാണ് .

 

അപ്പോഴും സുവിശേഷം എന്ന നല്ല വാർത്തയുടെ വാതിൽ നിങ്ങൾക്കായി തുറന്നു കിടക്കുന്നു എന്നത് വിശേഷതയായി എടുത്തു കാട്ടുന്നു.

വിശ്വസിക്കുക മാത്രം , യാതൊരു വിധ കര്മങ്ങളുടെയോ ആചാര അനുഷ് ഠാനങ്ങളുടെയും പിന്തുണ വേണ്ടാതെ ആർക്കും രക്ഷയുടെ വാതിൽ തുറന്നു കിടക്കുന്നു. ( റോമർ 1: 16) വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും അതു രക്ഷക്കായി ദൈവശക്തി യാകുന്നവല്ലോ .

തിരുവചനത്തിന്റെ പരാമപ്രധാനമായ ലക്ഷ്യം എന്നു പറയുന്നത് പാപകുഴിയിൽ അകപ്പെട്ടു മരിച്ച മനുഷ്യനെ രക്ഷയ്ക്ക് ജ്ഞാനി ആക്കുക എന്നതാണ്. രണ്ടായിരത്തിൽപരം വർഷങ്ങൾ പഴക്കമുണ്ടെങ്കിലും ഇന്നും അവ ശബ്‌ദിച്ചു കൊണ്ടേ ഇരിക്കുന്നതു മനുഷ്യന്റെ വീണ്ടെടുപ്പ് ഒന്നുമാത്രമാണ്.

 

ഏതു ഉന്നതനേയും താണവനെയും വർണ്ണ വർഗ്ഗ വിത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കൊടിക്കിഴിൽ അണിനിരത്താൻ കഴിയുന്നു എന്നതാണ് സുവിശേഷത്തിന്റെ മാഹാത്മ്യം.

അങ്ങനെ സുവിശേഷത്തിന്റെ അന്തസത്ത ഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഓരോരുത്തർക്കും ഒരേ സ്വരത്തിൽ വിളിച്ചു പറയാൻ കഴിയും ഞാൻ ജനിച്ചത് വെറുതെയല്ല , ഞങ്ങൾ ജനിച്ചതും വെറുതെയല്ല .
കേവല മാസ്മരികതയോ , പല ജന്മങ്ങളുടെ വേഷം കെട്ടലോ പിറവിയെടുക്കലോ , ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് പരിണമിച്ചു വന്നതോ അല്ലെ അല്ല .

ദാവീദ് പറയുന്ന പോലെ ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് എന്നെ കണ്ട ദൈവം ,( സങ്കി 139 ) ജനിപ്പിച്ച അപ്പനും അമ്മക്കും പോലും സ്രേഷ്ടതയായി തോന്നാതിരുന്ന ദാവീദിനെപ്പറ്റിയുള്ള ചിത്രം ദൈവത്തിന്റെ കണ്ണിൽ വ്യക്തമായിരുന്നു , അവനെ ദൈവം ഇസ്രായേലിന്റെ രാജാവായി അവനെ ഉയർത്തി കൊണ്ടു വന്നു. .

അതേ പ്രിയരേ നമ്മുടെ ജനനവും അങ്ങനെ തന്നെയാണ് ,നാം ജനിക്കുന്നതിനു മുൻപേ നമ്മെ അവൻ തിരഞ്ഞെടുത്തു ,
അങ്ങനെയെങ്കിൽ ഒരു ദൈവ പൈതൽ എന്ന നിലയിൽ നാം
ഈ മണ്ണിൽ ആയിരിക്കുന്നതും വെറുതെയല്ല മറിച്ചു ദൈവീക ഉദ്ദേശം നിറവേറ്റേണ്ടതിനായിട്ടു കർത്താവ് നമ്മെ വേർതിരിച്ചു നിർത്തിയിരിക്കുന്നതു.

എന്റെ വിളിയുടെ പിന്നിലെ ആശ , എന്നത്
പാപത്തിൽ മരിച്ചു കിടക്കുന്ന മാനവരാശിയുടെ രക്ഷയെക്കുറിച്ചുള്ള രക്ഷാസന്ദേശം ഓതിക്കൊടുക്കലാണ് അതു തന്നെയാണ് എന്റെ ദൗത്യവും .

 

അങ്ങനെ രക്ഷിക്കപ്പെടുന്ന നാം, സുവിശേഷ വാഹകർ ആയിരിക്കുന്ന നമ്മുടെ ജീവിതം കേവലം മരണം കൊണ്ടു അവസാനിക്കുന്നതല്ല , അതു മരണത്തിന്റെ വിഷമുള്ളിനെ തകർത്തെറിഞ്ഞു കൊണ്ട് അതിനപ്പുറത്തേക്ക് നമ്മെ നയിക്കുന്നതാണ് .അതു തന്നെയാണ് സുവിശേഷം നൽകുന്ന ഉറപ്പും പ്രത്യാശയും . ( 1 കോരി 15 അധ്യായം )
അങ്ങനെയെങ്കിൽ ,

പഴയ നിയമത്തിൽ അധാർമീകത കൊടുമ്പിരി കൊണ്ടു ലോകം വിറച്ചപ്പോൾ ദൈവം നോഹയിലൂടെ രക്ഷാപദ്ധതി ഒരുക്കിയതുപോലെ അധർമ്മം പെറ്റുപെരുകി നിൽക്കുന്ന ഈ കാലയളവിലും , ഇനി നാം എവിടേക്ക് എന്ന ചോദ്യത്തിന്റെ എല്ലാ ആശങ്കകൾക്കും വിരാമമിട്ടു കൊണ്ട് പറയട്ടെ , അധികം താമസം വിന തന്റെ രണ്ടാം വരവ് ആഗതമാകും .

ലോകം അശാന്തിയുടെ വിളനിലമായി വഴുവഴുപ്പിൽ നിൽക്കുമ്പോഴും ,

ഓരോ ക്രിസ്തു ശിഷ്യനും തികഞ്ഞ പ്രത്യാശയുണ്ട് , തങ്ങളുടെ പ്രത്യശ ബിംബമായ ക്രിസ്തു തങ്ങളെ ചേർപ്പാൻ വേഗം ആഗതനാകുന്നുവെന്നു.

അതേ പ്രിയരേ , അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപേ നമ്മെ കണ്ട ഒരു ദൈവമുണ്ട് , ജീവിത യാത്രയിൽ കൂടെയിരുന്നു വഴി നടത്തുവാൻ ശക്തിയുള്ളവൻ തീരുന്നില്ല , മരണത്തിനു അപ്പുറമായി ചേർത്തുപിടിക്കുന്ന ആത്മ മണവാളൻ കൂടിയാണവൻ ,
അതു കൊണ്ടു ഉറപ്പോടെ പറയാൻ കഴിയും നമ്മുടെ ജനനമോ നമ്മുടെ ജീവിതമോ ഒന്നും വൃഥാവല്ല , നാം അനാഥരുമല്ല , നാം ദൈവ മക്കളാണ്. അവന്റെ മുൻ നിർണയത്തിൽ ഇരുന്നവർ , അവൻ നമ്മെ ചേർപ്പാൻ വേഗം വരുന്നു.

( 1 തേസലൊനിക്യർ 4 : 16 )

കർത്താവ് താൻ ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയർത്തെഴുന്നേൽക്കുകയും ചെയ്‌യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽപ്പാൻ മേഘങ്ങളിൽ എടുക്കപ്പെടും .ഇങ്ങനെ നാം എപ്പോഴും കര്ത്താവിനോടു കൂടെ ഇരിക്കും.

ഈ വചനങ്ങളെ കൊണ്ടു അന്യോന്യം ആശ്വസിച്ചു കോൾവിൻ.

– റെനി ജോ മോസസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.