അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ് ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ : ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റു മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി എബ്രഹാം ദമ്പതികളുടെ മകൾ മീരയാണ് (32 വയസ്സ്) അതീവ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്.

ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. അമൽ റെജിയെ യു എസ് പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ നില അതീവ ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഉഴവൂരിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.