ലേഖനം: ആധുനിക കാലത്തെ സക്കായിമാർ | സജോ കൊച്ചുപറമ്പിൽ

നമ്മുടെ തലമുറ കടന്നു പോകുന്ന ഈ നൂറ്റാണ്ടിൽ ലോകം ശാസ്ത്ര സാങ്കേതിക മേഖലയിൽ അതിവേഗം കൈവരിച്ചു കൊണ്ടിരിക്കയാണ്,
പത്തൊൻപതാം നൂറ്റാണ്ടിൽ നാം സ്കൂളിൽ പഠിച്ചത് ലോകം വിരൽ തുമ്പിലേക്ക് എത്തുന്നു എന്നാണ് എങ്കിൽ,
ഈ നൂറ്റാണ്ടിൽ നാം ലോകത്തെ വിരൽത്തുമ്പിലിട്ട് അമ്മാനം ആടുകയാണ്.
അതിന്റെ ദുഷ്യ വശങ്ങളും നല്ലവശങ്ങളും ഒരുപോലെ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോവുന്നത്.
ലോകം നേടിയ ഈ പുരോഗതി നമ്മുടെ സുവിശേഷ പ്രചാരണ രംഗത്തും വിപ്ലവകരമായ മാറ്റം സൃഷ്ട്ടിച്ചു തൽ ഫലമായി മുൻപത്തെക്കാൾ ഉപരി ടീവി ചാനലുകൾ വഴിയും സോഷ്യൽ മീഡിയ രംഗത്തുകൂടിയും
സുവിശേഷം മനുഷ്യന്റെ വിരൽ തുമ്പിലേക്ക് എത്തുന്നു.

യേശുക്രിസ്തുവിന്റെ കാലത്ത് തന്നെ പറ്റിയുള്ള ശ്രുതി യെരുശലേമിന്റെ തെരുവിൽ മുഴങ്ങി കേട്ടതുപോലെ യേശുവിനെ പറ്റിയുള്ള സുവിശേഷം ലോകത്തിന്റെ അറ്റത്തോളം ഇന്ന് മുഴങ്ങി കേൾക്കുന്ന കാലമാണ്.
ആക്കാലത്തെ ജനസമൂഹത്തിന്റെ ഒരു മാതൃക തന്നെ ആണ് ഇന്നിന്റെ നമ്മളും.

അത് പ്രധാനമായും
സുവിശേഷം കേട്ട് ഉപജീവന മാർഗ്ഗം ആയ പടകും വലയും ഉപേക്ഷിച്ച ഒരു കൂട്ടർ,
തന്റെ പാരമ്പര്യത്തെ സമ്പത്തുകളെ ഉപേക്ഷിക്കാൻ മനസ്സില്ലാതെ പിന്മാറ്റത്തിലേക്ക് മടങ്ങുന്ന ഒരു കൂട്ടം,
അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും വേണ്ടി യേശുവിനെ പിന്തുടരുന്ന ഒരു കൂട്ടം,
ഇതിൽ എല്ലാം ഉപരിയായി നാം കാണാതെ പോവുന്ന യേശുവിനെ ഒന്ന് അനുഭവിക്കാൻ ആ വചനം ഒന്ന് കേൾക്കാൻ ആഗ്രഹിച്ചു വരുന്ന ഒരു കൂട്ടം.

ഇവരിൽ എല്ലാം ഈ കാലത്ത് മുൻപിൽ നിൽക്കുന്ന കൂട്ടർ
നാം ആരും അറിയാതെ ഭാവനമാകുന്ന ഇലകൾക്ക് ഇടയിൽ മറഞ്ഞിരുന്ന് വചനം കേൾക്കുന്ന സക്കായിമാരുടെ വലിയൊരു കൂട്ടം ആണ്.

എന്താണ് അവർ മറഞ്ഞിരിക്കാൻ കാരണം?

നമുക്ക് അറിയാം ഏദൻ തോട്ടത്തിൽ പാപം ചെയ്ത മനുഷ്യൻ ദൈവത്തിൽ നിന്ന് മറഞ്ഞിരിക്കാൻ ആഗ്രഹിച്ചു,
ഇലകൾ കൂട്ടി തുന്നി വസ്ത്രം ഉണ്ടാക്കി തങ്ങളുടെ നഗ്നത മറയ്ക്കാൻ അവൻ അവിടെ തയ്യാറാവുന്നുണ്ട്,
സക്കായിയെ നോക്കുക ഇലകൾക്ക് ഇടയിൽ അവൻ തന്നെ മൊത്തമായി മറച്ചു പിടിക്കുന്നതാണ് നാം കാണുന്നത്.
എന്നാൽ ഇന്നത്തെ ആധുനിക സക്കായി മാരെ സംബന്ധിച്ച് പരിശോധിച്ചാൽ
ഒരു പക്ഷെ അവരുടെ പാരമ്പര്യത്തെ വിട്ട് ക്രിസ്തുവിന് വേണ്ടി ഇറങ്ങാൻ ഉള്ള മടി ആവാം,
അല്ല എങ്കിൽ നാം അറിയാത്ത അവരുടേത് മാത്രമായ വ്യക്തി പരമായ കാര്യങ്ങൾ ആവാം മറഞ്ഞിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.

എന്നാൽ ഇവിടെ മരത്തിനു മുകളിൽ ഇലകൾക്ക് ഇടയിൽ മറഞ്ഞിരുന്ന സക്കായിയെ യേശു കർത്താവ് കൈകാര്യം ചെയ്തത് എന്ന് നാം മാതൃക ആക്കേണ്ടതുണ്ട്.
യേശു കർത്താവ് തന്റെ പ്രസംഗത്തിനു ശേഷം സക്കായി മറഞ്ഞിരിക്കുന്ന മരത്തിനു അരികിലേക്ക് കടന്നു ചെല്ലുകയാണ്, ശേഷം സക്കായിയെ വിളിക്കുന്നു,
പിന്നീട് താൻ സക്കായിക്കൊപ്പം തന്റെ വീട്ടിലേക്ക് കടന്നു ചെല്ലുകയാണ്.

ഈ കാലഘട്ടത്തിൽ സുവിശേഷം പ്രചരിപ്പിക്കുന്നത് പോലെ പ്രധാനമാണ് നമുക്ക് ചുറ്റും മറഞ്ഞിരിക്കുന്ന സക്കായി മാരിലേക്ക് അവരുടെ വീടുകളിലേക്ക് വചനം എത്തുന്നപോലെ യേശുവിന്റെ കൂട്ടായ്‌മ എത്തിക്കുക എന്നത്.
ഈ ദൗത്യം ഏറ്റെടുക്കാൻ കഴിയുന്നത് സഭകൾക്കും കുടുംബങ്ങൾക്കും ആണ്.
നാം നമ്മിലേക്കും നമ്മുടെ കുടുംബങ്ങളിലേക്കും മാത്രം ഒതുങ്ങി പോകാതെ ചുറ്റുവട്ടത്തേക്ക് കൂടി നമ്മുടെ കൂട്ടായ്‌മ വ്യാപിപ്പിക്കുക എന്നത് പ്രധാനമാണ്.

നമുക്ക് ചുറ്റും ചില സക്കായിമാർ മറഞ്ഞിരിപ്പുണ്ട് അവരൊക്കെ ഈ സുവിശേഷം കേട്ടുകഴിഞ്ഞിരിക്കുന്നു,
ഒരു പക്ഷെ യേശുവുമായി സഭയുമായി അവർ ഒരു കൂട്ടായ്‌മ ആഗ്രഹിക്കുന്നുണ്ടാവാം,
ഇനിയും അവരോട് വചനം പറയാൻ അല്ല അവരെ കേൾക്കാൻ അവരുടെ വേദനകൾ പങ്കുവെയ്ക്കാൻ അവർക്കൊപ്പം കൂട്ടായ്മ ആചരിക്കാൻ നമുക്ക് ആ ഭവനങ്ങളിലേക്ക് ഒന്ന്
ചെല്ലാം!

Sajo kochuparambil

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.