ലേഖനം : “കർത്താവ് നിങ്ങളെ ഇനിയും സഹായിച്ചിട്ടില്ലയോ ? ” | സുനിൽ എബനേസർ

📌 മത്തായി 14:30, 31
എന്നാൽ അവൻ കാറ്റ് കണ്ട് പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ കർത്താവേ എന്നെ രക്ഷിക്കേണമേ എന്നു നില വിളിച്ചു
യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു ”

കർത്താവിൻ്റെ കരുതലിൻ കര സ്പർശം ഏൽക്കാത്തവരായി തൻ്റെ മക്കളിൽ ആരും തന്നെ കാണില്ല ഉറപ്പാണ്
അതെങ്ങനെ യാണ് ?
എന്നല്ലെ
പലരും ഇപ്പോൾ ചിന്തിച്ചത്
പറയാം

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റെതെങ്കിലും തരത്തിൽ കർത്താവ് നമ്മെ സഹായിച്ചിട്ടുണ്ട്

രോഗങ്ങൾ വരാത്തവരായി ആരും തന്നെ യില്ല ല്ലോ
ചെറുപ്പം മുതൽനിങ്ങൾക്ക് വന്ന രോഗങ്ങളുടെ ഒരു ലിസ്റ്റ് ഒന്ന് എടുത്ത് നോക്കിക്കെ
പല തരത്തിൽ അല്ലേ രോഗം വന്നത്

സങ്കീർത്തനം 139.16 “ഞാൻ പി ണ്ഡാ കാരമായിരുന്നപ്പോൾ നിൻ്റെ കണ്ണ് എന്നെ കണ്ടു നിയമിക്കപ്പെട്ട നാളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിൻ്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു”

അമ്മയുടെ ഉദരത്തിൽ ഉരുവാകും മുന്ന മേ കർത്താവ്
നമ്മെ കണ്ടതല്ലെ
പിന്നെ നിൻ്റെ രോഗത്തെ കർത്താവ് അറിയാതെയിരിക്കുമോ ?

വേദനകൾ പലതരം ഉണ്ട്

മനുഷ്യർക്ക് അതിൽ മരുന്ന് കഴിച്ച് മാറുന്ന വേദന ഉണ്ട് എന്നാൽ മരുന്നു കഴിച്ചാലും മാറാത്ത ചില മനോവേദനകൾ ഉണ്ടായിട്ടില്ലെ മനസ്സിൽ

ആർക്ക് പറയാൻ കഴിയും എനിക്ക് വേദനകൾ വന്നിട്ടില്ലെന്ന്
ആശ്വസിപ്പിച്ചില്ലെയോ എന്ന ചോദ്യത്തിന്
പലർക്കും ഉത്തരം പല വിധം
ഉണ്ട്, ഇല്ല,

കരഞ്ഞ ദിനങ്ങൾ ഒർമ്മ ഇല്ലയോ

കരയാതെ കരഞ്ഞ ദിനങ്ങൾ ഒരു ആശ്വാസ ദായകനായി യേശു നിൻ്റെ അടുക്കൽ വന്നില്ലയോ

ഉൽപ്പത്തി 21:16 (ഹാഗാർ) “അവൾ പോയി ഒരു അമ്പിൻ പാടു ദൂരത്ത് ഇരുന്നു കുട്ടിയുടെ മരണം എനിക്ക് കാണണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു
21:17 ദൈവം ബാലൻ്റെ നിലവിളി കേട്ടു ”

നിൻ്റെ ആയിരം ആയിരം പ്രശ്നങ്ങൾക്ക് ദൈനംദിനം അവൻ കൂടെ ഇരുന്നിട്ടില്ലയോ

കൂട
ഇരിക്കുന്നില്ലങ്കിൽ
നിന്നെ സഹായിച്ചിട്ടില്ല എങ്കിൽ

പ്രിയ സുഹൃത്തെ നീ കർത്തനിൽ നിന്ന് ഒത്തിരി ദൂരെ ആണ്

അവൻ കൈ നീട്ടി വിളിച്ചിട്ടും നീ അവന് കൈ കൊടുക്കാതെ
കർത്താവിൻ്റെ സ്നേഹത്തെ നിരസിച്ചില്ലയോ

ഞാൻ ഇത് പരിഹരിച്ചോളാം
എന്ന ഒരു ആശയം
പരിലും ഉണ്ടായിട്ടില്ലയോ
പക്ഷെ എന്തായി
സകീർത്തനം: 127: 1
യഹോവ വീട് പണിയാതെ ഇരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു
യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽ ക്കാരൻ വൃഥാ ജാഗരിക്കുന്നു

എങ്കിലും പ്രതികൂലമായ കാറ്റ് അടിച്ചപ്പോഴും പടക് ഉലഞ്ഞെങ്കിലും അത് കർത്താവ് ഉള്ള പടക് ആയതു കൊണ്ട് തകർന്നില്ല

നിൻ്റെ ഉള്ളിൽ കർത്താവ് വസിക്കുന്നുണ്ടോ
എങ്കിൽ
സഹോദരങ്ങളെ നിങ്ങളെ ഒരു പ്രതി കൂലത്തിനും തകർക്കാൻ ആർക്കും കഴിയുകയില്ല

പത്രാസ് ഒരു നിമിഷം കാറ്റടിച്ച് പ്രതികൂല ത്താൽ മുങ്ങി ത്തുടങ്ങിയപ്പോൾ സകലത്തെയുംസൃഷ്ടിച്ച സകലത്തിനും നാഥനായവൻ, ക രെയെയും കടലിനേയും സൃഷ്ടിക്ക് സാക്ഷിയായവൻ
പത്രോസിൻ്റെ കൈക്ക് അങ്ങ് പിടിച്ചു

കർത്താവ് കൈക്ക് പിടിച്ചാൽ അവൻ്റെ കരത്തിൽനിന്ന് വേർതിരിക്കാൻ ആർക്കും സാദ്ധ്യമല്ല കർത്താവ് പത്രോസിനെ കൈക്ക് പിടിച്ച് പൊക്കിയെടുത്തു

കർത്താവിൻ്റെ കരസ്പർശം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്

ആഗ്രഹിക്കാത്തവർ ഉണ്ടെങ്കിൽ
ഒന്ന് പറഞ്ഞു കൊള്ളട്ടെ

നിങ്ങൾ പല നാഴിക കർത്ത നിൽനിന്ന് ദൂരെയാണ്
അതെ , അതെ സത്യമാണ്
പല നാഴിക ദൂരെ !

എന്നാൽ ഒരു ദൈവത്തിൻ്റെ പൈതൽ നിത്യവും അവൻ്റെ രൂപം കണ്ട് ഉണരുകയും അവൻ്റെ സ്നേഹത്താൽ ചാലിച്ചെഴുതിയ ദൈവ വചനത്തിലെ മുത്തുകളെ ദൈനം ദിനം പെറുക്കി അവൻ്റെ കല്പനകളെ മറക്കാതെ തെജിക്കാതെ അതിനെ തന്നത്താൻ ശോദന ചെയ്ത്
ഒരോ നിമിഷവും ജീവിക്കുന്ന ഒരു ക്രിസ്തു ഭക്തന് ഒരു ഭക്തക്ക്
ഒരു മതാ വിന് ഒരു പിതാവിന്
എങ്ങനെ പറയാതിരിക്കാൻ കഴിയും
“കർത്താവ് എന്നെ സഹായിച്ചിട്ടില്ലെന്ന് ”

ഇനിയും അവൻ സഹായിക്കും വിടുവിക്കും വഴി നടത്തും
അങ്ങ് നിത്യ ഭവനത്തിൽ എത്തിച്ചേരും വരെയും

പ്രത്രോസിൻ്റ കൈയ്യില് കർത്താവ് പിടിച്ച പോലെ
ഒന്ന് പറയാമോ
നാഥാ ഞങ്ങൾ ഇവിടെ ഈ മരുഭൂമിയിൽ തകർന്ന് പോകുവാൻ അങ്ങ് അനുവദിക്കരുതേ,
അങ്ങ് എൻ്റെ കരത്തെ പിടിക്കണമേ
ഈ സകലപ്രശ്നത്തിൽ നിന്ന് വിടുവിക്കണമേ
ഈ രോഗത്തിൽ നിന്ന് വിടുവിക്കണമേ
എൻ്റെ കുറവുകളെ എന്നിൽ നിന്നും മായിച്ചു കളയേണമേ

സങ്കീർത്തനം 51:10 “ദൈവമേ
നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോ രാന്മാവിനെ എന്നിൽ നിറക്കേണമേ ”

അംങ്ങയുടെ തിരു ഹിതം എന്നിലൂടെ നിറവേറ്റണമേ

ക്രിസ്തുവിൻ്റെ സ്ഥാനപതിയായി എന്നെ മറ്റെണമേ
അനേകർക്ക് ആശ്വാസമായി അങ്ങ് ഞങ്ങളെ ഉപയോഗിക്കണമേ ,
ഞങ്ങളിലൂടെ ദൈവനാമം മഹത്ത്വപ്പെടട്ടെ,

അങ്ങയുടെ നാമം മാത്രം മഹത്ത്വം മെടുക്കേണമേ
എന്ന ഏറ്റുപറച്ചിലിലൂടെ
ഈ ചെറിയ സന്ദേശം ഇവിടെ
അവസാനിപ്പിക്കട്ടെ

എന്ന്
ക്രിസ്തുവിൽ

നിങ്ങളുടെ എളിയ സഹോദരൻ

സുനിൽ എബനേസർ
ദോഹാ,
ഖത്തർ’

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.