ലേഖനം : നസ്രാത്തിലെ നന്മ | പാസ്റ്റർ ജോസ് ശാമുവേൽ

ലോക ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ദേശമാണ് നസ്രാത്ത് . കാലിക പ്രസിദ്ധമായതും പ്രശനകലുഷിതവും വിപത്തുകളുടെ സങ്കീർണതയിൽ യാനം ചെയ്യുന്നതുമായ ദേശം.

ഭൂമിശാസ്ത്രപരമായി യാതോരുവിധമായ ആശക്കും വഴിയില്ലാത്ത സ്ഥലമായിരുന്നു നസ്രായത്ത് . ചെറിയ ചെറിയ പാറക്കെട്ടുകളും കുന്നുകളും താഴ്‌വരകളും മുള്ളുകൾ കൊണ്ട് നിറയപ്പെട്ട ചെടികളും ഫലഭൂയിഷ്ടത്തിന് സാധ്യതകൾ ഏതും ഇല്ലാത്ത, വെറും തരിശു നിലമായിരുന്നു നസ്രേത്ത്. മാനുഷിക പരിഗണന വെച്ചു നോക്കിയാൽ യാതോരു വിധമായ കാര്യത്തിനും സാധ്യതകൾ ഇല്ലാത്ത സ്ഥലം.
വെളിയിൽ നിന്ന് വീക്ഷിക്കുന്ന വീക്ഷിതാവിന് നയനമനോഹരമായിരുന്നില്ല ഈ ഭൂപ്രദേശം . സകല സാധ്യതകളും അടയപ്പെട്ട ആരു നോക്കിയാലും അറപ്പും വെറുപ്പും തോന്നുന്ന ഈ ഭൂപ്രദേശത്ത് നിന്ന് വല്ല നന്മയും വരുമോ എന്ന നിക്ഷേധാർത്ഥകമായ ചോദ്യമാണ് നഥനയേൽ ഉന്നയിച്ചത്. നസ്രേത്തിൽ നിന്ന് വല്ല നന്മയും വരുമോ ?

എന്നാൽ സാഹചര്യങ്ങൾ മാറി മറിഞ്ഞു. അന്ന് നഥനയേൽ ചോദിച്ച ചോദ്യത്തിന് പഞ്ചപുഛമടക്കി മറുപടി നൽകുവാൻ നസ്രേത്തിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ചരിത്രം . സാഹചര്യങ്ങളുടെ സമ്മർദ്ദ വലയത്തിൽ ആടി ഉലയുന്ന തോണിയായിരുന്നില്ല മറിച്ച് നിക്ഷേധാത്മകമായ ചോദ്യശരങ്ങളുടെ മുൻപ്പിൽ നിഷ്കർക്ഷമായ , നിക്ഷേധാത്മകമല്ലാത്ത മറുപടി കാലത്തിന്റെ ഘടികാരത്തിൽ സൂക്ഷിച്ചു വെച്ചിരുന്നു എന്നതാണ് വാസ്തവം.

വാസ്തവത്തിൽ എന്താണ് സംഭവിച്ചത്. യേശുക്രിസ്തുവിന്റെ പാദസ്പർശനത്തോടെ അവിടത്തെ സാഹചര്യങ്ങൾ മാറിമറിയുകയും അത് ഭൂമിയിലെ ഒരു പുണ്യ ഭൂമിയായി എണ്ണുകയും ഇന്ന് ലക്ഷകണക്കിന് ജനങ്ങളുടെ തീർത്ഥാടന കേന്ദ്രം ആയി മാറ്റപ്പെട്ടു. ഇതിഹാസപരമായ നിലയിൽ ഇന്നത്തെ ഉത്തുംഗത്തിൽ എത്തി നിൽക്കുമ്പോ നന്മ വരുമോ എന്ന നിക്ഷേധത്മകമായ ചോദ്യത്തിന് ആർക്കും നിക്ഷേധിക്കാനാകാത്ത നിലയിൽ ഉയർച്ചയുടെ പടവുകൾ താണ്ടി കയറി ലോകത്തിന്റെ നെറുകയിൽ യശസ് ഉയർത്തിയ ചെറിയ ഭൂപ്രദേശമാണ് നസ്രേത്ത്.

ഇന്ന് ലോകം അവരെ വീക്ഷിക്കുന്നത് ഭയത്തോടെയാണ്. കേരളത്തിലെ ഒരു ജില്ലയുടെ മാത്രം വലിപ്പുള്ള ഈ ചെറിയ രാജ്യം ഇന്ന് ലോക രാഷ്ട്രങ്ങൾക്ക് ഭീക്ഷണിയാണ്. അതേ ആർക്കും തകർക്കാൻ കഴിയാത്ത ഉലകത്തിലെ ഉരുക്ക് രാഷ്ട്രമായി ഇന്ന് നിലകൊള്ളുന്നു. നസ്രേത്തിലെ നന്മയുടെ ഭാഗമാണ് ലോകത്തിൽ ലഭിക്കുന്ന എല്ലാ കണ്ടുപിടുത്തങ്ങളും . നമുക്ക് യിസ്രായേലിന്റെ സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.