നയാഗ്ര പ്രയർ സെന്റർ ദശാബ്ദി സമ്മേളനവും ആരാധനാലയസമർപ്പണവും

കാനഡ: നയാഗ്ര പ്രയർ സെൻറർ ദശാബ്ദി വർഷത്തിന്റെ നിറവിലേക്ക്. ദശാബ്ദി സമ്മേളനവും പുതുതായി വാങ്ങിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും മെയ് 25ന് സഭയിൽ വച്ച് നടക്കും. പാസ്റ്റർ ബിനു ജേക്കബ് അധ്യക്ഷത വഹിക്കുന്നു. പാസ്റ്റർ. ഷിബു തോമസ് (യു എസ് എ ) മുഖ്യപ്രഭാഷകൻ ആയിരിക്കും . പാസ്റ്റർ .ജോർജ് തോമസ് (കാനഡ )സമർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധമായ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു. പാസ്റ്റർ ബിനു ജേക്കബ് , ബേസിൽ ജോയ് (ജനറൽ കോഡിനേറ്റർ )എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.