ഡോ. അനിറ്റ ആൻ തോമസ് അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായി

ചിക്കാഗോ: അമേരിക്കൻ ആൻഡ് മിഡ്‌ വെസ്റ്റ് പോപ്പുലർ കൾചറൽ ആനുവൽ കോൺഫെറെൻസിൽ കൊച്ചിയിലുണ്ടായിരുന്ന യഹുദൻമാരുടെ ഇന്ത്യയിലെയും ഇസ്രായേലിലെയും ജീവിത രീതികൾ ഒരു പരോക്ഷ വീക്ഷണം (Cochin Jewish life in India and Israel: an Etic Perspective) എന്ന വിഷയത്തിൽ ഡോ. അനിറ്റ ആൻ തോമസ് പ്രബന്ധം അവതരിപ്പിച്ചു. ചിക്കാഗോയിലുള്ള ഡി പോൾ യൂണിവേഴ്സിറ്റിയിൽ വെച്ചാണ് ഒക്ടോബർ 6മുതൽ 8 വരെ കോൺഫറൻസ് നടന്നത്.

അമേരിക്കയിൽ നിന്നും വിദേശത്തു നിന്നുമായി നിരവധി ഡോക്ടറൽ പോസ്റ്റ്‌ ഡോക്ടറൽ ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുത്തു. ഇസ്രായേൽ ബെൻ ഗുറിയൻ യൂണിവേഴ്സിറ്റി ഓഫ് നെഗവ് ലെ ഗവേഷണ വിദ്യാർത്ഥിനിയായ ഡോ. അനിറ്റ ആൻ തോമസ് അവതരിപ്പിച്ച പ്രബന്ധം പങ്കെടുത്തവരുടെ പ്രശംസ നേടി. കേരളത്തിലെ മട്ടാൻചേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളുംകൊച്ചിയിൽ ഇപ്പോൾ ഉള്ളവരും ഇസ്രായേലിലെ അഞ്ച് സ്ഥലങ്ങളിലേക്ക് തിരികെ പോയി താമസിക്കുന്നവരുമായ മലയാളി കൊച്ചിൻ യഹുദന്മാരുടെ ചരിത്രവും പാരമ്പര്യങ്ങളും നിലവിലെ ജീവിത രീതികളും പ്രബന്ധത്തിൽ പരാമർശിക്കപ്പെട്ടു.

കോഴിക്കോട് യൂണിവേസിറ്റി ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ നിന്നാണ് അനീറ്റ ഡോക്ടറേറ്റ് നേടിയത്. ഭർത്താവ് ഡോ ലിജു വി ബി ഇസ്രായേൽ ബെൻഗുറിയൻ യൂണിവേഴ്സിറ്റിയിൽ കാൻസർ റിസർച്ച് വിങ്ങിൽ സീനിയർ റിസേർച് ഫെല്ലോ ആണ്. കോഴിക്കോട് തേഞ്ഞിപാലം ഐപിസി ഹെബ്‌റോൻ സഭാഗം ആണ് ഡോ. അനീറ്റ. | വാർത്ത: കുര്യൻ ഫിലിപ്പ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.