ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ ജനറല്‍ അസംബ്ലി ഇന്ന് മുതൽ കോട്ടയത്ത്
കോട്ടയം: ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ (സിസിഎ)യുടെ പതിനഞ്ചാമത് ജനറല്‍ അസംബ്ലി കോട്ടയത്ത് നടക്കും. കേരളത്തില്‍ ആദ്യമായി അരങ്ങേറുന്ന സിസിഎയുടെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന അസംബ്ലിയില്‍ നൂറിലധികം സഭകളില്‍നിന്നുള്ള അറുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.

ഇന്ത്യയില്‍ ഇതിനു മുമ്പ് 1981ല്‍ ബാംഗ്ലൂരിലാണ് നടത്തിയിട്ടുള്ളത്. ആറു ദിവസം നീണ്ടുനില്‍ക്കുന്ന അസംബ്ലി മാമ്മന്‍ മാപ്പിള ഹാളില്‍ അഞ്ചിനു സഭകളുടെ ലോക കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും വേദശാസ്ത്രജ്ഞനുമായ പ്രഫ. ഡോ. ജെറി പില്ലെ (ദക്ഷിണാഫ്രിക്ക) ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സിസിഎ മോഡറേറ്റര്‍ ബിഷപ് ഭിലോ ആര്. കനകസഭ (ശ്രീലങ്ക), ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ് സിറില്‍ മാര്‍ ബസേലിയോസ്, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി റവ. അസീര്‍ എബനേസര്‍, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യാ ജനറല്‍ സെക്രട്ടറി സി. ഫെര്‍ണാണ്ടസ് രത്തിനരാജ തുടങ്ങിയവര്‍ പങ്കെടുക്കും.
30ന് 5.30നു മാമ്മന്‍ മാപ്പിള ഹാളില്‍ ഏഷ്യന്‍ എക്യുമെനിക്കല്‍ ഫെസ്റ്റിവല്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യാതിഥിയായിരിക്കും.

- Advertisement -


Comments are closed.