ഷാർജ ചർച്ച് ഓഫ് ഗോഡ് “റസ്റ്റോറേഷൻ” ആത്മീയ ഉണർവ് സംഗമം സെപ്റ്റംബർ 12ന്
ഷാർജ: ചർച്ച് ഓഫ് ഗോഡ്–ഷാർജ ലേഡീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ “Restoration” എന്ന പേരിൽ ആത്മീയ ഉണർവ് സംഗമം സെപ്റ്റംബർ 12ന് നടക്കും. വൈകിട്ട് 6.30ന് യൂണിയൻ ചർച്ച്, ഷാർജയിലെ ഹാൾ നമ്പർ 1-ൽ സംഗമം ആരംഭിക്കും.

ഡോ. അനു കെന്നത്ത് മുഖ്യാതിഥിയും പ്രഭാഷകയുമായിരിക്കും. ആത്മീയ ഉണർവും ജീവിതത്തിന്റെ പുനഃസ്ഥാപനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സംഗമത്തിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഇതോടനുബന്ധിച്ച് കൗമാരക്കാർക്കായി “Fearless – Empowered by the Holy Spirit” എന്ന പ്രത്യേക സെഷനും നടക്കും. വൈകിട്ട് 4.30നാണ് ടീൻസ് സെഷൻ.
സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് ജോൺ, മിനി സജി എന്നിവർ നേതൃത്വം നൽകും.

- Advertisement -


Comments are closed.